ബിഹാറില്‍ ബാര്‍ നര്‍ത്തകിമാര്‍ക്കൊപ്പം നൃത്തം ചെയ്ത് എംഎല്‍എ
ബിഹാറില്‍ ബാര്‍ നര്‍ത്തകിമാര്‍ക്കൊപ്പം നൃത്തം ചെയ്ത് എംഎല്‍എ
ബിഹാറിലെ ജനതാദള്‍ യുണൈറ്റഡ് എംഎല്‍എ ശ്യാം ബഹാദൂര്‍ സിങിന് നൃത്തം ഒരു ദൌര്‍ബല്യമാണെന്ന് ഇതിനോടകം മിക്കവര്‍ക്കും അറിയാം.
ബിഹാറിലെ ജനതാദള്‍ യുണൈറ്റഡ് എംഎല്‍എ ശ്യാം ബഹാദൂര്‍ സിങിന് നൃത്തം ഒരു ദൌര്‍ബല്യമാണെന്ന് ഇതിനോടകം മിക്കവര്‍ക്കും അറിയാം. ബാര്‍ നര്‍ത്തകിമാര്‍ക്കൊപ്പം നൃത്തം ചെയ്യുകയാണ് എംഎല്‍എയുടെ ഒരു ദൌര്‍ബല്യം. ഭരണകക്ഷിയെ ഇത്തരത്തില്‍ നാണംകെടുത്തുന്നതും അദ്ദേഹത്തിന് പുത്തരിയല്ല. ഏറ്റവുമൊടുവില്‍ സമ്പൂര്‍ണ മദ്യനിരോധം നിലവിലുള്ള സംസ്ഥാനത്ത്, ഒരു സ്വകാര്യ ചടങ്ങില്‍ മദ്യലഹരിയില്‍ ബാര്‍ നര്‍ത്തികമാര്‍ക്കൊപ്പം അശ്ലീലച്ചുവയുള്ള നൃത്തം ചെയ്താണ് ബഹാദൂര്‍ സിങ് വെട്ടിലായത്. നൃത്തത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിവാദം കൊഴുത്തു. ഇതോടെ ബഹാദൂര്‍ സിങിനോട് ജെഡിയു നേതൃത്വം വിശദീകരണം തേടിയതായി പാര്‍ട്ടി വക്താവ് അജയ് അലോക് പറഞ്ഞു. എന്നാല്‍ ബഹാദൂര്‍ സിങ് മദ്യലഹരിയിലായിരുന്നെന്ന് കരുതുന്നില്ലെന്നും സ്വകാര്യ ചടങ്ങില്‍ നൃത്തം ചെയ്തത് തെറ്റായി കണക്കാക്കാനാകില്ലെന്നും അലോക് പറഞ്ഞു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ രണ്ടു വര്‍ഷം മുമ്പുള്ളതാണെന്നാണ് ബഹാദൂര്‍ പറയുന്നത്. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കരുതിക്കൂട്ടി വീഡിയോ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ മദ്യം നിരോധിച്ചത്.
Adjust Story Font
16