ജിഎസ്‍ടി; പ്രതീക്ഷയോടെ കേരളം

ജിഎസ്‍ടി; പ്രതീക്ഷയോടെ കേരളം
നിലവിലെ മൂല്യവര്‍ദ്ധിത നികുതി സമ്പ്രദായത്തിന്റെ ഘടനയിൽ തന്നെയായിരിക്കും ജിഎസ്ടിയും നടപ്പാക്കുക.
നിലവിലെ മൂല്യവര്‍ദ്ധിത നികുതി സമ്പ്രദായത്തിന്റെ ഘടനയിൽ തന്നെയായിരിക്കും ജിഎസ്ടിയും നടപ്പാക്കുക. ഒരു ഉല്‍പന്നത്തിന്റെ നികുതിക്ക് മേൽ വീണ്ടും നികുതി ചുമത്തിയിരുന്ന വില്‍പന നികുതിക്ക് പകരമായാണ് 2013ല്‍ മൂല്യവര്‍ധിത നികുതി സമ്പ്രദായം നടപ്പാക്കിയത്. ഇതോടെ വില്‍പനയുടെ ഓരോ ഘട്ടത്തിലുമുള്ള മൂല്യ വര്‍ധനവിന് മാത്രമായി നികുതി ബാധ്യത. ഇത് സംസ്ഥാനത്തിനുള്ളിലെ കൊടുക്കല്‍ വാങ്ങലുകളിലൊതുങ്ങി നിന്നിരുന്നെങ്കില്‍ ജി.എസ്.ടി നടപ്പാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും മൂല്യവര്‍ധനവിന് മാത്രമായിരിക്കും നികുതി ചുമത്തുക.
ജിഎസ്‍ടി ബില്ലിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാനമാണ് കേരളം. സേവനങ്ങള്‍ക്ക് നികുതി ഈടാക്കുവാന്‍ സംസ്ഥാനത്തിന് അവസരം കിട്ടുന്നത് ഖജനാവിന് ശക്തിപകരും. 1960ലെ നടരാജ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 1963ലാണ് കേരള ജനറൽ സെയില്‍സ് ടാക്സ് ആക്റ്റ് നിലവിൽ വരുന്നത്. ഇതോടെ സംസ്ഥാനത്ത് നികുതി ഏകീകരണം സാധ്യമായി. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വില കൂടി പരിഗണിച്ച് ഒരു ഉല്‍പന്നത്തിന് വിലയും നികുതിയും ഈടാക്കുമ്പോള്‍ ആ ഉല്‍പ്പന്നത്തിന് നികുതിക്ക് മുകളിൽ നികുതി ബാധ്യത ഉണ്ടാകുന്നതായിരുന്നു വില്‍പന നികുതിയുടെ പരിമിതി.
ഉദാഹരണത്തിന് ബ്രെഡിന്റെ നികുതിയില്‍ അതിനാവശ്യമായ മൈദയ്ക്കും പഞ്ചസാരക്കും മറ്റ് അസംസ്കൃത വസ്തുക്കള്‍ക്കും വേണ്ടി ചിലവഴിച്ച നികുതി പരിഗണിക്കപെടില്ല. 2003ൽ മൂല്യവര്‍ദ്ധിത നികുതി സമ്പ്രദായം നടപ്പാക്കിയതോടെ ഓരോ ഘട്ടത്തിലെയും മൂല്യവര്‍ദ്ധനവിന് മാത്രമായി നികുതി അഥവാ പഞ്ചസാരക്കും മൈദയ്ക്കും കൊടുത്ത നികുതി കുറച്ചുള്ള നികുതി ബാധ്യതയാണ് ബ്രെഡിന് ചുമത്തിയത് എന്ന് ചുരുക്കം. ഇത് ഉല്‍പന്നങ്ങളുടെ വില കുറയുന്നതിനും നികുതി ഒഴിവാക്കുന്നതിനും സഹായകമായി. എന്നാല്‍ മിക്ക ഉല്‍പന്നങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇതിന്റെ നേട്ടം വേണ്ടത്ര ഉണ്ടായില്ല.
ജിഎസ്‍ടി നടപ്പായാൽ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്കും ഇത്തരത്തിൽ മൂല്യവര്‍ധിത ഘട്ടത്തിലെ മാത്രം നികുതി നല്‍കിയാല്‍ മതിയാകും. സേവന നികുതി കൂടി ഏകീകരിക്കുന്നതോടെ ഇരട്ട നികുതി ബാധ്യതയും ഉണ്ടാകില്ല. ഓണ്‍ലൈനില്‍ വ്യാപരങ്ങളെയും ജിഎസ്‍ടിയുടെ പരിധിയില്‍ കൊണ്ട് വരുന്നതോടെ നികുതി ചോര്‍ച്ചയും തടയുവാന്‍ പറ്റും. ഉപഭോക്ത സംസ്ഥാനങ്ങള്‍ക്കായിരിക്കും ജിഎസ്ടി ഏറെ ഗുണം ചെയ്യുക. ഇതുകൊണ്ട് സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം പൂര്‍ണമായും നികത്തും എന്ന വാഗ്ദാനവുമുണ്ട്.
Adjust Story Font
16