അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് നോട്ട് വരുന്നു
അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് നോട്ട് വരുന്നു
കൊച്ചി, മൈസൂര്‍, ജെയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് പരീക്ഷണത്തിനായി അന്ന് തെരഞ്ഞെടുത്തത്. ഈ നഗരതതില്‍ തന്നെയാകുമോ പരീക്ഷണമെന്ന് ധനകാര്യ സഹമന്ത്രി....
രാജ്യത്തെ തെരഞ്ഞെടുത്ത അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ട് വരുന്നു. നോട്ട് അച്ചടിക്കാനാവശ്യമായ പ്ലാസ്റ്റിക് സംഭരിക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കിയതായും പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ അനുമതി നല്‍കിയതായും ധനകാര്യ മന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. പ്ലാസ്റ്റിക് നോട്ടുകള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ആലോചിച്ച് തുടങ്ങിയിട്ട് നാളുകളേറെയായി.
അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ ഉപയോഗിക്കാനുള്ള തീരുമാനം 2014ല്‍ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പത്തു രൂപയുടെ ഒരു ബില്യണ്‍ പ്ലാസ്റ്റിക് നോട്ട് ഉപയോഗിക്കാനായിരുന്നു തീരുമാനം. കൊച്ചി, മൈസൂര്‍, ജെയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് പരീക്ഷണത്തിനായി അന്ന് തെരഞ്ഞെടുത്തത്. ഈ നഗരതതില്‍ തന്നെയാകുമോ പരീക്ഷണമെന്ന് ധനകാര്യ സഹമന്ത്രി വ്യക്തമാക്കിയിട്ടില്ല.
Adjust Story Font
16