Quantcast

വിഷുക്കൈനീട്ടം ഡിജിറ്റലാക്കിയാല്‍ പോരെയെന്ന് ജെയ്റ്റ്ലി

MediaOne Logo

Ubaid

  • Published:

    15 May 2018 8:08 PM GMT

നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയമാണെന്ന് എംഎം ഹസ്സന്‍ കുറ്റപ്പെടുത്തി

വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരാനിരിക്കുന്ന പശ്ചാതലത്തില്‍ സംസ്ഥാനത്തെ നോട്ടുപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൂടിക്കാഴ്ചക്കെത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പരിഹാസം. കൈനീട്ടം ഡിജിറ്റല്‍ ആക്കിയാലോ എന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയമാണെന്ന് ഡല്‍ഹിയില്‍ എംഎം ഹസ്സന്‍ കുറ്റപ്പെടുത്തി.

വിഷു, ഈസ്റ്റര്‍ തുടങ്ങി ആഘോഷങ്ങളും അവധിക്കാലവും അടുത്തെത്തിയ സാഹചര്യത്തില്‍ നോട്ടുക്ഷാമം പെട്ടന്ന് പരിഹരിച്ചില്ലെങ്കില്‌ ഗുരുതര പ്രതിസമന്ധിയാണ് സംസ്ഥാനം നേരിടുകഎന്ന് എം പിമാര്‌ ധനമന്ത്രിയെ ധരിപ്പിച്ചു. കൂടിക്കാഴ്ചക്കിടെ വിഷു ക്കൈനീട്ടത്തിനുള്ള പണത്തെപ്പറ്റി പരാമര്‍ശിച്ചപ്പോഴായിരുന്നു വിഷുക്കൈനീട്ടം ഡിജിറ്റലാക്കിയാല്‍ പോരെയെന്ന അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി. നോട്ട് പ്രതിസന്ധി ഇത്രയും രൂക്ഷമായതില്‍ സംസ്ഥാന സര്‍ക്കാരും ഉത്തരം പറയേണ്ടതുണ്ടെന്ന് എം എം ഹസ്സന്‍‌ കുറ്റപ്പെടുത്തി.

60 മുതല്‍ 70 കോടി രൂപയുടെ കുറവാണ് ഇപ്പോള്‍ സംസ്ഥാന ട്രഷറി നേരിടുന്നത്. ഇക്കാര്യം കേന്ദ്ര ധന മന്ത്രിയെ ബോധ്യപ്പെടുത്തിയാതായി എംപിമാര്‍ വ്യക്തമാക്കി.

TAGS :

Next Story