ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കാറില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോയി
ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കാറില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോയി
ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കാറില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോയി തടഞ്ഞുവെച്ചു.
ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കാറില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോയി തടഞ്ഞുവെച്ചു. അഹമ്മദാബാദിലെ സാരംഗ്പൂരില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. ജിഗ്നേഷിനെ കാറില്‍ നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ജെഎന്‍യു വിദ്യാര്‍ഥിനിയും ആക്റ്റിവിസ്റ്റുമായ ഷെഹ‍്‍ല റാഷിദ് ട്വീറ്റ് ചെയ്തു.
ദലിത് ആക്റ്റിവിസ്റ്റ് ഭാനുഭായി വാങ്കറുടെ മരണത്തെ തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ജിഗ്നേഷ്. ജിഗ്നേഷിനെ കൂടാതെ ദലിത് നേതാവ് നൌഷാദ് സോളങ്കിയെയും 25 ഭീം ശക്തി സേന അംഗങ്ങളെയും പൊലീസ് തടഞ്ഞുവെച്ചു.
സമാധാനപരമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് പൊലീസ് അതിക്രമം നടത്തിയതെന്ന് ജിഗ്നേഷ് പറഞ്ഞു. തികച്ചും അപരിഷ്കൃതമായ രീതിയിലാണ് പൊലീസ് പെരുമാറിയത്. കാറിന്‍റെ താക്കോല്‍ നശിപ്പിക്കുകയും തന്നെ ബലമായി വലിച്ചിറക്കുകയുമാണ് പൊലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16