Quantcast

പ്രസാര്‍ ഭാരതിക്കുള്ള ശമ്പള വിഹിതം തടഞ്ഞ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രതികാര നടപടി

MediaOne Logo

Jaisy

  • Published:

    15 May 2018 3:51 AM GMT

പ്രസാര്‍ ഭാരതിക്കുള്ള ശമ്പള വിഹിതം തടഞ്ഞ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രതികാര നടപടി
X

പ്രസാര്‍ ഭാരതിക്കുള്ള ശമ്പള വിഹിതം തടഞ്ഞ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രതികാര നടപടി

ഈ അവസ്ഥ തുടര്‍ന്നാല്‍ ഏപ്രില്‍ മുതല്‍ പ്രസാര്‍ ഭാരതി പണമില്ലാതെ പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് ചെയര്‍മാന്‍ സൂര്യ പ്രകാശ് പ്രതികരിച്ചു

കേന്ദ്ര ഇടപെടലിനെ എതിര്‍ത്ത പ്രസാര്‍ ഭാരതിക്കെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം. ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവക്കുള്ള ശമ്പള വിഹിതം തടഞ്ഞാണ് മന്ത്രാലയത്തിന്റെ പ്രതികാര നടപടി‍. ഈ അവസ്ഥ തുടര്‍ന്നാല്‍ ഏപ്രില്‍ മുതല്‍ പ്രസാര്‍ ഭാരതി പണമില്ലാതെ പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് ചെയര്‍മാന്‍ സൂര്യ പ്രകാശ് പ്രതികരിച്ചു.

ഇക്കഴിഞ്ഞ ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പകര്‍ത്തിയ SOL Production Private Ltd എന്ന കമ്പനിയില്‍ നിന്നും ദൃശ്യങ്ങള്‍ വാങ്ങിയതിന് ചെലവായ 3 കോടി രൂപ പ്രസാര്‍ ഭാരതി നല്‍കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഇത് ഫെബ്രുവരി 15ന് ചേര്‍ന്ന പ്രസാര്‍ ഭാരതി ബോര്‍ഡ് യോഗം തള്ളിയതോടെയാണ് കേന്ദ്രം പ്രതികാര നടപടികളാരംഭിച്ചത്. നിലവിലെ കരാര്‍ ജീവനക്കാരെ പിരിച്ച് വിടണം, ജേര്‍ണലിസ്റ്റുകളായ സിദ്ധാര്‍ഥ് സറാബി, അഭിജിത്ത് മജുംദാര്‍ എന്നിവരെ നിയമിക്കണം, ബോര്‍ഡില്‍ മുഴുവന്‍ സമയ അംഗമായി സര്‍വീസിലിരിക്കുന്ന ഐഎഎസ് ഓഫീസര്‍ വേണം തുടങ്ങിയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും പ്രസാര്‍ ഭാരതി തള്ളിയവയിലുണ്ട്. ഇതിന് പ്രതികാരമായാണ് പ്രസാര്‍ ഭാരതിക്കുള്ള ശമ്പള വിഹിതം വാര്‍ത്ത പ്രക്ഷേപണമന്താലയം തടഞ്ഞുവച്ചിട്ടുള്ളത്.

പ്രസാര്‍ ഭാരതിയുടെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ 5000 പേര്‍ക്കുള്ള ശമ്പളം കണ്ടെത്തുന്നത് ഈ തുകയില്‍ നിന്നാണ്. കേന്ദ്ര വിഹിതം ലഭിക്കാതായതോടെ പ്രസാര്‍ ഭാരതിക്ക് അടിയന്തരമായി ഉപയോഗിക്കാനുള്ള ഫണ്ടില്‍ നിന്നും പണം ചെലവഴിക്കേണ്ട സാഹചര്യമാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ 2800 കോടി രൂപയാണ് പ്രസാര്‍ഭാരതിക്കായി നീക്കിവച്ചിട്ടുണ്ട്. ഈ തുകയില്‍ നിന്നുള്ള മാസ വിഹിതമാണ് മന്ത്രാലയം നടഞ്ഞ് വച്ചിട്ടുള്ളത്.

TAGS :

Next Story