കണ്ടെത്തിയത് ബീഫാണെന്ന വാദം തള്ളി അഖ്ലാക്കിന്റെ കുടംബം
കണ്ടെത്തിയത് ബീഫാണെന്ന വാദം തള്ളി അഖ്ലാക്കിന്റെ കുടംബം
റിപ്പോര്‍ട്ട് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്നും നിയമനടപടിയുമായി മുന്നോക്ക് പോകുമെന്നും അഖ്ലാക്കിന്റെ കുടുംബം പറഞ്ഞു. അതേസമയം വോട്ട് ബാങ്ക്.....
ദാദ്രി സംഭവത്തില്‍ അഖ്ലാക്കിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ കണ്ടെത്തിയത് ബീഫ് തന്നെയാണെന്ന ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ബന്ധുക്കള്‍ തള്ളി.റിപ്പോര്‍ട്ട് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്നും നിയമനടപടിയുമായി മുന്നോക്ക് പോകുമെന്നും അഖ്ലാക്കിന്റെ കുടുംബം പറഞ്ഞു. അതേസമയം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ദാദ്രി വിഷയം വിവാദമാക്കിയത് ലാലുവും അഖിലേഷ് യാദവുമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.
ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ ദാദ്രി വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്.ദാദ്രിയില്‍ പശുവിറച്ചി സൂക്ഷച്ചെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന അഖ്ലാക്കി വീട്ടിലെ ഫ്രിഡ്ജില്‍ കണ്ടെത്തിയത് ബീഫ് തന്നെയാണെന്ന മധുര ഫൊറന്‍സിക് ലാബിന്റെ പരിശോധനറിപ്പോര്‍ട്ടാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം.റിപ്പോര്‍ട്ട് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്നും നിയമനടപടിയുമായി മുന്നോക്ക് പോകുമെന്നും അഖ്ലാക്കിന്റെ കുടുംബം പറഞ്ഞു.പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞ മാട്ടിറച്ചി ഇപ്പോള്‍ ബീഫായത് എങ്ഹിനെയെന്നും അഖ്ലാക്കിന്റെ കന്‍ ഡാനിഷ് ചോദിച്ചു.
അതേസമയം ദാദ്രി വിഷയം വലിയ വിവാദമാക്കിയത് ലാലുവും അഖിലേഷ് യാദവുമാണെന്നും ബീഹാര്‍ തെരഞ്ഞെടുപ്പായിരുന്നു ലക്ഷ്യമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.ദുരൂഹത ഉണ്ടാക്കുന്ന ഒന്നും തന്നെ അഖ്ലാക്കിന്റെ വീട്ടില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കുടുംബത്തിന് നീതികിട്ടണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രതികരിച്ചു.കഴിഞ്ഞ സെപ്റ്റംബര്‍ 28നായിരുന്നു മുഹമ്മദ് അഖ്ലാഖ് എന്ന 52കാരനെ ഒരു സംഘം കൊലപ്പെടുത്തുകയും മകന്‍ ദാനിഷിനെ ഗുരുതരമായി പരിപ്പേല്‍പ്പിക്കുകയും ചെയ്തത്.
Adjust Story Font
16