Quantcast

ജെഎന്‍യു ബലാത്സംഗം: അന്‍മോള്‍ രത്തനെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടു

MediaOne Logo

Subin

  • Published:

    16 May 2018 12:22 AM GMT

ജെഎന്‍യു ബലാത്സംഗം: അന്‍മോള്‍ രത്തനെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടു
X

ജെഎന്‍യു ബലാത്സംഗം: അന്‍മോള്‍ രത്തനെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടു

ജെഎന്‍യു സര്‍വകലാശാലയില്‍ 28 വയസ്സുകാരിയായ ഗവേഷക വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി അന്‍മോള്‍ രത്തനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു...

ജെഎന്‍യു സര്‍വകലാശാലയില്‍ 28 വയസ്സുകാരിയായ ഗവേഷക വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി അന്‍മോള്‍ രത്തനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അംഗവും ഐസ നേതാവുമാണ് അന്‍മോള്‍ രത്തന്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി അന്‍മോള്‍ രത്തനെതിരെ പരാതി നല്‍കിയത്. സര്‍വകലാശാല ഹോസ്റ്റലില്‍ വെച്ച് പാനീയത്തില്‍ ലഹരി കലക്കി നല്‍കി ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതി. ഇന്നലെയാണ് ഇയാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

TAGS :

Next Story