നവംബര്‍ 24 ന് ശേഷം പഴയ നോട്ടുകള്‍ മാറ്റി നല്‍കിയേക്കില്ല ?
നവംബര്‍ 24 ന് ശേഷം പഴയ നോട്ടുകള്‍ മാറ്റി നല്‍കിയേക്കില്ല ?
കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന്റെ ദുരിതം പേറിയും സമ്പാദ്യം കൈവിട്ടു പോകാതിരിക്കാന്‍ പൊരിവെയിലത്തും ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുകയാണ് പൊതുജനം.
കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന്റെ ദുരിതം പേറി പൊരിവെയിലത്തും ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുകയാണ് പൊതുജനം. പത്തു ദിവസം കഴിഞ്ഞിട്ടും ദുരിതത്തിന് ഒരു കുറവുമില്ല. എന്നാല്‍ കള്ളപ്പണക്കാര്‍ യഥേഷ്ടം പല മാര്‍ഗങ്ങളില്‍ കൂടി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ നവംബര്‍ 24 ന് ശേഷം ബാങ്കുകള്‍ വഴി മാറ്റി നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിരോധിച്ച പഴയനോട്ടുകൾ മാറ്റിനൽകുന്നത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഈ മാസം എട്ടിന് പിൻവലിച്ച 1000, 500 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം ഡിസംബര്‍ അവസാനം വരെയായിരുന്നു. ഇത് വെട്ടിക്കുറച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
നിലവിൽ ബാങ്കുകളിലൂടെയും പോസ്റ്റ്ഓഫീസുകളിലൂടെയുമാണ് നോട്ടുകൾ മാറിയെടുക്കാൻ അനുവദിച്ചിരിക്കുന്നത്. വൻതോതിലുള്ള നോട്ട് കൈമാറ്റവും പണംപിൻവലിക്കലും നിരോധിച്ചിട്ടും കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് നോട്ട് മാറ്റിയെടുക്കൽ മുഴുവനായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നു സൂചന. ഈ മാസം 24ന് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.
24 ന് ശേഷം കൈവശമുള്ള പഴയ നോട്ടുകള്‍ അക്കൌണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയും. അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്ന പണം എടിഎമ്മുകളിലൂടെയും ചെക്കു വഴിയും പിൻവലിക്കാൻ സാധിക്കും.
എന്നാല്‍ ഇക്കാര്യം ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനുള്ള സമയം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് നിലവില്‍ ശിപാര്‍ശകളൊന്നും വെച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താവ് എഎന്‍ഐയോട് പറഞ്ഞു. തുടക്കത്തില്‍ 4000 രൂപയാണ് ബാങ്കുകളില്‍ നിന്നും പോസ്റ്റ്ഓഫീസുകളില്‍ നിന്നും മാറ്റിയെടുക്കാന്‍ കഴിഞ്ഞിരുന്നത്. ഇത് കഴിഞ്ഞദിവസം 4500 രൂപയാക്കി ഉയര്‍ത്തിയെങ്കിലും ഇന്നലെ മുതല്‍ ഇത് 2000 രൂപയാക്കി വെട്ടിക്കുറച്ചിരുന്നു. കള്ളപ്പണക്കാരെ പേടിച്ചാണ് മാറ്റിയെടുക്കാവുന്ന തുകയുടെ പരിധി കുറച്ചതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഇത് ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ഊഹിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത.
Adjust Story Font
16