Quantcast

രാജ്യം കടുത്ത അമര്‍ഷത്തിലെന്ന് രാഹുല്‍ ഗാന്ധി

MediaOne Logo

Khasida

  • Published:

    16 May 2018 1:58 AM GMT

രാജ്യം കടുത്ത അമര്‍ഷത്തിലെന്ന്  രാഹുല്‍ ഗാന്ധി
X

രാജ്യം കടുത്ത അമര്‍ഷത്തിലെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനായുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം സമ്മേളനം ഔദ്യോഗികമായി അംഗീകരിക്കും

മാറ്റം ഈ നിമിഷം തൊട്ടെന്ന മുദ്രാവാക്യവുമായി 84 ആമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കമായി. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും തുല്യ പരിഗണന നല്‍കുമെന്ന ഉറപ്പാണ് സമ്മേളന തുടക്കത്തില്‍ത്തന്നെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‌‍കിയത്. പാര്‍ട്ടിയുടെ മുന്നോട്ടു പോക്ക് സംബന്ധിച്ച ചിത്രം വ്യക്തമാക്കുന്ന രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. നാളെയാണ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയാണ് പ്ലീനറി സമ്മേളനത്തിന് തുടക്കമായത്. സ്വാതന്ത്ര്യ സമര നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും തുല്യ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി .

സമ്മേളനത്തിലെ നാല് പ്രമേയങ്ങളില്‍ പ്രധാനപ്പെട്ട പ്രമേയമായ രാഷ്ട്രീയ പ്രമേയം മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ഖാര്‍ഖെ അവതരിപ്പിച്ചു. ഇന്നും നാളെയുമായി പ്രമേയാവതരണവും ചര്‍ച്ചയും തുടരും. നാളെ കോണ്‍ഗ്രസ് അധ്യക്ഷനായുള്ള രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണം സമ്മേളനം അംഗീകരിക്കും. പ്രവര്‍ത്തന സമിതി തെരഞ്ഞെടുപ്പും നടക്കും.

പതിവില്‍ നിന്ന് വിപരീതമായി മുഴവന്‍ അംഗങ്ങളെയും അധ്യക്ഷന്‍ നിര്‍ദേശിക്കും വിധം പ്രമേയം പാസാക്കിയേക്കും. കേരളത്തില്‍ നിന്നും കെ സി വേണുഗോപാല്‍ സമിതിയിലെത്താന്‍ സാധ്യതയുണ്ട്. 13000 ത്തോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും 500ഓളം പേര്‍ എത്തിയിട്ടുണ്ട്.

TAGS :

Next Story