Quantcast

മാതൃകാ പൊലീസിനെ പഠിക്കാന്‍ പിണറായി പഞ്ചഗുട്ടയില്‍

MediaOne Logo

Subin

  • Published:

    16 May 2018 7:24 PM GMT

ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കേരള മുഖ്യനെ ഹൈദരാബാദ് പൊലീസ് സ്വീകരിച്ചത്. തുടര്‍ന്ന് തെലുങ്കാന ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി, ഡിജിപി മഹേന്ദര്‍ റെഡ്ഡി എന്നിവരുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച്ച.

പൊലീസിന്റെ പേരില്‍ നിരന്തരം പഴികേള്‍ക്കുന്നതിനിടെ പൊലീസിന്റെ നല്ല മാതൃക പഠിക്കാന്‍ പിണറായി വിജയന്‍. രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായ ഹൈദരാബാദിലെ പഞ്ചഗുട്ട പൊലീസ് സ്‌റ്റേഷനിലാണ് കാര്യങ്ങള്‍ മനസിലാക്കാനായി കേരള മുഖ്യമന്ത്രിയെത്തിയത്.

ജനമൈത്രി പൊലീസിന്റെ പേരില്‍ അഭിമാനിച്ചിരുന്ന കേരളമിപ്പോള്‍ കസ്റ്റഡി മരണങ്ങളുടേയും പൊലീസ് മര്‍ദ്ദനങ്ങളുടേയും പേരില്‍ തലകുനിച്ച് നില്‍ക്കുമ്പോളാണ് പൊലീസിന്റെ നല്ലമാതൃക പഠിക്കാനായി ആഭ്യന്തരമന്ത്രി കൂടിയായ പിണറായി നേരിട്ടെത്തിയത്. പാര്‍ട്ടികോണ്‍ഗ്രസിലെ ചൂടേറിയ ചര്‍ച്ചയിലെ ഇടവേളയിലായിരുന്നു രാജ്യത്തെ മികച്ച രണ്ടാമത്തെ സ്‌റ്റേഷനായ പഞ്ചഗുട്ട പൊലീസ് സ്‌റ്റേഷനിലെ സന്ദര്‍ശനം. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കേരള മുഖ്യനെ ഹൈദരാബാദ് പൊലീസ് സ്വീകരിച്ചത്. തുടര്‍ന്ന് തെലുങ്കാന ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി, ഡിജിപി മഹേന്ദര്‍ റെഡ്ഡി എന്നിവരുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച്ച.

മാന്യമായ പെരുമാറ്റം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക വിശ്രമ മുറികള്‍, ജിംനേഷ്യം യോഗാ സെന്റര്‍. ടി വി കാണാനും വിനോദത്തിനും സ്‌ട്രെസ് ഫ്രീ സോണ്‍. തുടങ്ങി സൗകര്യങ്ങള്‍ ഏറെയാണ് ഇവിടെ. സുരക്ഷാസംവിധാനങ്ങളും ഏറെയുള്ള പഞ്ചഗുട്ട സ്‌റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറവ്.

TAGS :

Next Story