Quantcast

കര്‍ണ്ണാടകയില്‍ ജനവിധി നാളെ

MediaOne Logo

Khasida

  • Published:

    16 May 2018 6:08 AM GMT

കര്‍ണ്ണാടകയില്‍ ജനവിധി നാളെ
X

കര്‍ണ്ണാടകയില്‍ ജനവിധി നാളെ

223 മണ്ഡലങ്ങളില്‍ 2655 സ്ഥാനാര്‍ത്ഥികള്‍

കര്‍ണ്ണാടകയില്‍ ജനവിധി നാളെ. 223 മണ്ഡലങ്ങളില്‍ ഒറ്റ ഘട്ടമായാണ് തെര‍ഞ്ഞെടുപ്പ് നടക്കുക. 4.96 കോടി വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താനായി ഉള്ളത്. 2013ല്‍ പിടിച്ച അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും, ദക്ഷിണേന്ത്യയിലേക്കുള്ള കടന്ന് കയറ്റത്തിന് തുടക്കം കുറിക്കാന്‍ ബിജെപിയും, രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ ജെഡിഎസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് കാഴ്ച വെക്കുമെന്നാണ് വിലയിരുത്തല്‍.

ജനവിധിക്കായി കര്‍ണ്ണാടക നാളെ പോളിംഗ് ബൂത്തിലെത്തുമ്പോള്‍, മൂന്ന് ചോദ്യങ്ങള്‍ക്കായിരിക്കും ഉത്തരം രേഖപ്പെടുത്തുക. 1985ന് ശേഷം ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന പതിവിന് അറുതി വരുത്താന്‍ സിദ്ധാരമയ്യയെന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കാകുമോ..? എതിര്‍പ്പാര്‍ട്ടികളെ ചവിട്ടി മെതിച്ച് മുന്നേറുന്ന മോദി-അമിത്ഷാ രഥത്തെ കര്‍ണ്ണാടക തടഞ്ഞ് നിര്‍ത്തുമോ...? രാഷ്ട്രീയ
വനവാസത്തിന് എച്ച്ഡി ദേവ ഗൌഡക്കും, മകന്‍ കുമാര സ്വാമിക്കും സമയമായോ...? ഉത്തരങ്ങള്‍ എന്തായാലും ദേശീയ രാഷ്ട്രീയത്തില്‍ വലിയ അലകള്‍ തീര്‍ക്കാനുള്ള ശക്തി അവക്കുണ്ടായിരിക്കും.

ആകെയുള്ള 224 മണ്ഡലങ്ങളില്‍ 224 എണ്ണത്തിലായിരിക്കും നാളെ വോട്ടെടുപ്പ് നടക്കുക. ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റിലെ വോട്ടെടുപ്പ് പിന്നീട് നടക്കും. 4.96 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ രണ്ടരക്കോടി പുരുഷന്മാരും, 2.44 കോടി സ്ത്രീകളുമാണ്. 15 ലക്ഷം കന്നി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദായകരായി ഉള്ളത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ്
വൈകിട്ട് ആറ് മണിക്കായിരിക്കും അവസാനിക്കുക. 2655 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2013ല്‍ അവസാന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകളുമായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
നാല്‍പത് വീതം സീറ്റുകളായിരുന്നു പ്രതിപക്ഷമായ ജെഡിഎസിന്‍റെയും ബിജെപിയുടെയും സമ്പാദ്യം.

TAGS :

Next Story