Quantcast

ഈ നാല് കാരണങ്ങള്‍ കൊണ്ടാണ് കോവിന്ദ് മോദിക്ക് പ്രിയങ്കരനായത്

MediaOne Logo

Khasida

  • Published:

    17 May 2018 2:05 PM GMT

ഈ നാല് കാരണങ്ങള്‍ കൊണ്ടാണ് കോവിന്ദ് മോദിക്ക് പ്രിയങ്കരനായത്
X

ഈ നാല് കാരണങ്ങള്‍ കൊണ്ടാണ് കോവിന്ദ് മോദിക്ക് പ്രിയങ്കരനായത്

രാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് കോവിന്ദിനെ നിര്‍ദേശിക്കാന്‍ മോദി കണ്ട നാല് കാരണങ്ങള്‍

ബീഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിക്കുന്നത് ഇന്നലെയാണ്. ലാല്‍കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, സുമിത്ര മഹാജന്‍ അടക്കം അതുവരെ ഉയര്‍ന്നുകേട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ എല്ലാ വ്യക്തികളും അതോടെ പിന്തള്ളപ്പെട്ടു. നിരവധി പേരുടെ പട്ടികയില്‍ നിന്നാണ് പാര്‍ട്ടി കോവിന്ദിനെ തെരഞ്ഞെടുത്തതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുറന്നുപറയുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ദലിത് നേതാവ് പാര്‍ട്ടിക്ക് പ്രിയങ്കരനായത്?

ദലിത് അജണ്ടയെ പോഷിപ്പിക്കുക

ദലിതരെ ഹിന്ദുസമൂഹത്തിന്‍റെ ഭാഗമാക്കി മാറ്റുക എന്നുള്ള ബിജെപി- ആര്‍എസ്എസ് നേതാക്കളുടെ കാലങ്ങളായുള്ള ലക്ഷ്യത്തിലേക്കുള്ള വഴിയാണ് കോവിന്ദിന്‍റെ തെരഞ്ഞെടുപ്പ്. ലോക്‍സഭയില്‍ കൃത്യമായ ഭൂരിപക്ഷമുള്ള പാര്‍ട്ടിയായിട്ടും, താഴ്ന്ന ജാതിക്കാരനായ ഒരാളെ, രാജ്യത്തിന്‍റെ പരമോന്നത പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തു എന്നത് എക്കാലവും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.

അദ്വാനിയെയും മുരളിമനോഹര്‍ ജോഷിയെയും ഒതുക്കുക

ഒരു ദലിതനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തുകയല്ലാതെ, ആ സ്വപ്നം കണ്ട് കാത്തിരിക്കുന്ന അദ്വാനിയെയും മുരളിമനോഹര്‍ ജോഷിയെയും ഒതുക്കാന്‍ മറ്റുവഴികളില്ല. 2014 ല്‍ കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായപ്പോള്‍ മുതല്‍ രാഷ്ട്രപതി-ഉപരാഷ്ട്രപതി സ്ഥാനം പ്രതീക്ഷിച്ചിരിപ്പാണ് ഇരുവരും.

പ്രതിപക്ഷത്തില്‍ ഭിന്നിപ്പുണ്ടാക്കുക

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദലിതനായതോടെ തെലുങ്കാന രാഷ്ട്ര സമിതിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെയും ബിജുജനതാദളിന്‍റെയും മറ്റും പിന്തുണയും നേടാനും പാര്‍ട്ടിക്ക് സാധിച്ചു. മായാവതിയും നിതീഷ് കുമാറും കോവിന്ദിന് പിന്തുണ കൊടുക്കേണ്ടിവരും എന്ന മനസ്ഥിതിയിലുമായിട്ടുണ്ട്.

ഉത്തര്‍പ്രദേശിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക

ഇന്ത്യയിലെ ഏറ്റവും ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് യുപി. 2014 ല്‍ 80ല്‍ 73 ലോക്‍സഭ സീറ്റും യുപി ബിജെപിക്ക് നല്‍കി. 2017 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സംസ്ഥാനഭരണവും പാര്‍ട്ടി നേടി.

ഉത്തര്‍പ്രദേശ് സ്വദേശിയായ ദലിതനാണ് കോവിന്ദ്. കോവിന്ദ് രാഷ്ട്രപതിയാകുകയാണെങ്കില്‍ വരണാസി എംപി കൂടിയായ മോദിക്ക് ശേഷം സംസ്ഥാനത്തുനിന്ന് ഉന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാകും അദ്ദേഹം. ഉത്തര്‍പ്രദേശില്‍ നിന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്ന ആദ്യത്തെ നേതാവും.

TAGS :

Next Story