അമിത് ഷായാണ് പ്രശ്നം: മോദിക്കെതിരായ നിലപാട് മയപ്പെടുത്തി മമത
അമിത് ഷായാണ് പ്രശ്നം: മോദിക്കെതിരായ നിലപാട് മയപ്പെടുത്തി മമത
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിലപാട് മയപ്പെടുത്തിയും അമിത് ഷായെ കടന്നാക്രമിച്ചും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിലപാട് മയപ്പെടുത്തിയും അമിത് ഷായെ കടന്നാക്രമിച്ചും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നരേന്ദ്ര മോദിയോട് തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെന്നും മമത വ്യക്തമാക്കി. അതേസമയം ബിജെപിയുടെ സ്വേച്ഛാധിപത്യത്തെ വിമര്‍ശിച്ച മമത അമിത് ഷായാണ് കുഴപ്പക്കാരനെന്നും പറഞ്ഞു.
ആരാണ് ഇവിടെ പ്രധാനമന്ത്രി? മോദിയോ അമിത് ഷായോ? ആരാണ് ഭരിക്കുന്നത്? എങ്ങനെയാണ് ഒരു പാര്‍ട്ടി അധ്യക്ഷന് മന്ത്രിമാരുടെ യോഗം വിളിക്കാന്‍ കഴിയുന്നതെന്നും മമത ചോദിക്കുന്നു. സ്വേച്ഛാധിപത്യ ഭരണമാണ് ഇവിടെ നടക്കുന്നത്. ഈ ഭരണത്തിന്‍ കീഴില്‍ എല്ലാവരും പേടിച്ചരണ്ടിരിക്കുകയാണെന്നും മമത പറഞ്ഞു.
മോദിയെ അതിശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന മമത നിലപാട് മയപ്പെടുത്തിയത് പ്രതിപക്ഷത്തെ ഞെട്ടിച്ചു. അതേസമയം മമതയുടെ പരാമര്‍ശത്തില്‍ ബിജെപി ക്യാമ്പ് സന്തോഷത്തിലാണ്. മോദിയെ അംഗീകരിച്ച മമത വൈകാതെ അമിത് ഷായെയും അംഗീകരിക്കുമെന്ന് ബിജെപി വക്താവ് സാമ്പിത് പാത്ര പറഞ്ഞു.
Adjust Story Font
16