Quantcast

യുപിയില്‍ 30 കോടി ചെലവില്‍ മോദിയുടെ പേരില്‍ ക്ഷേത്രം വരുന്നു

MediaOne Logo

Sithara

  • Published:

    17 May 2018 7:09 AM GMT

യുപിയില്‍ 30 കോടി ചെലവില്‍ മോദിയുടെ പേരില്‍ ക്ഷേത്രം വരുന്നു
X

യുപിയില്‍ 30 കോടി ചെലവില്‍ മോദിയുടെ പേരില്‍ ക്ഷേത്രം വരുന്നു

ക്ഷേത്രത്തില്‍ 100 അടി ഉയരത്തിലുള്ള മോദിയുടെ പ്രതിമ സ്ഥാപിക്കും.

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം വരുന്നു. 30 കോടി രൂപ ചെലവിട്ടാണ് മീററ്റിലെ സര്‍ധാനയില്‍ ക്ഷേത്രം നിര്‍മിക്കുക. ക്ഷേത്രത്തില്‍ 100 അടി ഉയരത്തിലുള്ള മോദിയുടെ പ്രതിമ സ്ഥാപിക്കും.

ഒക്ടോബര്‍ 23ന് ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും നടക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മോദിയുടെ അനുയായിയും ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച എഞ്ചിനീയറുമായി ജെ പി സിങാണ് ക്ഷേത്രനിര്‍മാണം പ്രഖ്യാപിച്ചത്. എന്തിനാണ് മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നതെന്ന ചോദ്യത്തിന് മോദിയുടെ നയങ്ങള്‍ ഇഷ്ടമാണെന്നായിരുന്നു മറുപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ ഇതുവരെ മോദിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന് ആദരമെന്ന നിലയിലാണ് താന്‍ ക്ഷേത്രനിര്‍മാണം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story