ജുനൈദ് കൊലപാതക കേസ്; അഡീഷണല്‍ എജി രാജിവച്ചു
ജുനൈദ് കൊലപാതക കേസ്; അഡീഷണല്‍ എജി രാജിവച്ചു
ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് കേസിലെ വിചാരണ കോടതി ജഡ്ജി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു
ജുനൈദ് കൊലപാതക കേസില്‍ പ്രതികളെ സഹായിച്ച അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൌശിക് രാജിവച്ചു. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് കേസിലെ വിചാരണ കോടതി ജഡ്ജി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാജി.
എജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ യുണൈറ്റഡ് എഗൈനിസ്റ്റ് ഹെയ്റ്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഹരിയാനയില്‍ പശുമാസം കൈവശമുണ്ടെന്ന് ആരോപിച്ച് ജുനൈദ് ഖാനെ ട്രെയിന്‍ വച്ച് കൊലപ്പെടുത്തിയ കേസ് ചൊവ്വാഴ്ച പരിഗണിക്കവെയാണ് ഫരീദാബാദ് അഡീഷല്‍ സെഷന്‍ ജഡ്ജി വൈ എസ് റാത്തോര്‍ അഡീഷണല്‍ എജി നവീന്‍ കൌശിക്കിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന നവീന്‍ കൌശിക്ക് പ്രതിഭാഗത്തെ സഹായിക്കുന്നു എന്നായിരുന്നു വിചാരണ കോടതി ജഡ്ജ് വൈ എസ് റാത്തോര്‍ പറഞഞത്.
വിസ്താരത്തിനിടെ സാക്ഷികളോട് ചോദിക്കേണ്ട വിഷയങ്ങള്‍ പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു കൊടുത്തു എന്നും ഇത് പദവിയുടെ ദുരുപയോഗമാണെന്നുമായിരുന്നു ജഡ്ജിയുടെ പരാമര്‍ശങ്ങള്‍. നവീന്‍ കൗശികിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാനാ ഹൈക്കോടതി ചീഫ്ജസ്റ്റിസിനും ഹരിയാനാ അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസിനും ബാര്‍കൗണ്‍സിലിനും ജഡ്ജി കത്തും എഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് നവീന് കൌശിക്കിന്റെ രാജി. രാജി സര്‍ക്കാരിന് സമര്‍പ്പിച്ചതായി അഡ്വക്കേറ്റ് ജനറല്‍ ബല്‍ദേവ് രാജ് മഹാരാജന്‍ അറിയിച്ചു. നവീന്‍ കൌശിക്കിനെതിരെ നടപടി ആവശ്യപ്പെട്ട് യുണൈറ്റഡ് എഗൈനിസ്റ്റ് ഹെയ്റ്റ് എന്ന കൂട്ടായമ ഇന്നലെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.
ജുനൈദിന്റെ കുടുംബത്തിന് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണമെന്നും ഡല്‍ഹി ഹരിയാന ഭവന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
Adjust Story Font
16