Quantcast

ഗുജറാത്ത് തെരഞ്ഞെടുപ്പ്: അമിത്ഷായുടെ പര്യടനം തുടങ്ങി

MediaOne Logo

Subin

  • Published:

    17 May 2018 12:26 PM

ഗുജറാത്ത് തെരഞ്ഞെടുപ്പ്: അമിത്ഷായുടെ പര്യടനം തുടങ്ങി
X

ഗുജറാത്ത് തെരഞ്ഞെടുപ്പ്: അമിത്ഷായുടെ പര്യടനം തുടങ്ങി

കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയ ഇടങ്ങളിലെല്ലാം അമിത്ഷാ പര്യടനം നടത്തും

തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ച ഗുജറാത്തില്‍ ബിജെപിയുടെ പ്രചാരണത്തിന് ഊര്‍‌ജ്ജം പകര്‍ന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പര്യടനം തുടങ്ങി. തെക്കന്‍ ഗുജറാത്തിലും മധ്യ ഗുജറാത്തിലും പാര്‍ട്ടി പ്രവര്‍ത്തകരോട് അമിത്ഷാ സംവദിക്കും. അവസാനവട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും സന്ദര്‍ശനത്തിലുണ്ടാകും

ബിജെപിക്കെതിരെ വിശാലസഖ്യ രൂപകരണം ശ്രമം ശക്തമാക്കി പ്രചരണ രംഗത്ത് കോണ്‍ഗ്രസ് സജീവമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അമിത്ഷയുടെ നിര്‍‌ണ്ണായ പര്യടനം. ഇന്നുമുതല്‍ ഒമ്പതാം തിയ്യതിവരെ പര്യടനം നീണ്ട് നില്‍ക്കും. മധ്യ ഗുജറാത്തിലും തെക്കന്‍ ഗുജറാത്തിലുമാണ് പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളത്.

കച്ചില്‍ ഇന്ന് വൈകീട്ട് അമിത്ഷാ ബി ജെ പിയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. മോര്‍‌ബി, സുരേന്ദ്ര നഗര്‍, ഭാവ് നഗര്‍, അംറേലി, അഹമ്മദാബാദ് എന്നിവിടങ്ങിലും പാര്‍ട്ടി പ്രവര്‍ത്തകരമായി സംവദിക്കും. കോണ്‍ഗ്രസ് മേധാവിത്വം കണ്ടെത്താന്‍ ശ്രമിക്കുന്ന ദളിത്-ഗ്രാമീണ മേഖലകളിലും അമിത്ഷാ സന്ദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ വിശാല സഖ്യ നീക്കം പൊളിക്കാന്‍ പട്ടേല്‍ സമുദായത്തില്‍ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ബി ജെ പി ആരംഭിച്ചിട്ടുണ്ട്. ‌

മുസ്ലിംകളെ സ്വാധീനിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നും 250 തോളം മുസ്ലിം നേതാക്കളെ ഗുജറാത്തില്‍ രംഗത്തിറക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.അതിനിടെ, ദലിത് മുന്നേറ്റ നേതാവ് ജിഗ്നേഷ് മേവാനി കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story