വിജയ് മല്യയുടെ രാജി രാജ്യസഭ അംഗീകരിച്ചു
വിജയ് മല്യയുടെ രാജി രാജ്യസഭ അംഗീകരിച്ചു
വിവാദ മദ്യ വ്യവസായിയും സ്വതന്ത്ര എംപിയുമായ വിജയ് മല്യയുടെ രാജി രാജ്യസഭ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി അംഗീകരിച്ചു.
വിവാദ മദ്യ വ്യവസായിയും സ്വതന്ത്ര എംപിയുമായ വിജയ് മല്യയുടെ രാജി രാജ്യസഭ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി അംഗീകരിച്ചു. നേരത്തെ മല്യ നല്‍കിയ രാജിക്കത്തിലെ ഒപ്പില്‍ കൃത്രിമത്വമുണ്ടെന്ന് കാണിച്ച് രാജ്യസഭാ ചെയര്‍മാന്‍ രാജിക്കത്ത് തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് മല്യ, പുതിയ രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് സഭയുടെ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ രാജിക്കത്ത് നല്‍കിയത്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നു 9000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന മല്യയെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതിനിടെ കഴിഞ്ഞദിവസമാണ് മല്യ, രാജ്യസഭാംഗത്വം രാജിവെച്ചത്. മാര്‍ച്ച് രണ്ടിനാണ് ലുക്ക്ഔട്ട് നോട്ടീസ് നിലനില്‍ക്കെ മല്യ ലണ്ടനിലേക്ക് കടന്നത്. ഇതേത്തുടര്‍ന്ന് മല്യയുടെ പാസ്‍പോര്‍ട്ട് റദ്ദാക്കിയിരുന്നു.
Adjust Story Font
16