പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ പരക്കെ അക്രമം: 10 പേര്‍ കൊല്ലപ്പെട്ടു
പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ പരക്കെ അക്രമം: 10 പേര്‍ കൊല്ലപ്പെട്ടു
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് വിശദീകരണം തേടി
പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം നടന്ന പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് വിശദീകരണം തേടി. അക്രമങ്ങള്‍ക്കിടെ 60 ശതമാനത്തോളം പോളിങാണ് ബംഗാളില്‍ രേഖപ്പെടുത്തിയത്
ബാങ്കര്‍, മുര്‍ഷിദാബാദ്, ബര്‍ദ്വാന്‍, പര്‍ഗാനാസ് തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും അക്രമമുണ്ടായി. തോക്കുകളും ബോംബുകളുമായി പോളിങ് ബൂത്തുകള്‍ അടക്കം ആക്രമിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ പലയിടത്തും വോട്ടര്‍മാരേയും മര്‍ദിച്ചു. അക്രമികള്‍ ബാലറ്റ് പെട്ടികള്‍ക്ക് തീയിട്ടു. പലയിടങ്ങളിലായി നടന്ന ആക്രമണത്തില്‍ ബിജെപി, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും കൊല്ലപ്പെട്ടു. 24 സൌത്ത് പര്‍ഗാനാസില്‍ സിപിഎം പ്രവര്‍ത്തകരായ ദമ്പതികളെ തൃണമൂലുകാര്‍ ചുട്ടുകൊന്നു. അക്രമങ്ങളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.
സംഘര്‍ഷങ്ങളിലും ബോംബേറിലുമായി നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമെല്ലാം കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി.
Adjust Story Font
16