Quantcast

രാത്രി തന്നെ വേട്ടയാടിയവരെ നേരിട്ട പെണ്‍കുട്ടിയുടെ കഥ വൈറലാകുന്നു

MediaOne Logo

admin

  • Published:

    18 May 2018 4:13 PM GMT

രാത്രി തന്നെ വേട്ടയാടിയവരെ നേരിട്ട  പെണ്‍കുട്ടിയുടെ കഥ വൈറലാകുന്നു
X

രാത്രി തന്നെ വേട്ടയാടിയവരെ നേരിട്ട പെണ്‍കുട്ടിയുടെ കഥ വൈറലാകുന്നു

ഡല്‍ഹിയില്‍ നടന്ന ഈ സംഭവം പുറംലോകം അറിഞ്ഞത് പെണ്‍കുട്ടിയുടെ സുഹൃത്ത് ഇക്കാര്യം വിശദമാക്കി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടതോടെയാണ്. .....

രാത്രി ഒറ്റയ്ക്ക് നിരത്തിലിറങ്ങിയ പെണ്‍ക്കുട്ടിയെ ചില പുരുഷന്‍മാര്‍ ചേര്‍ന്ന് വള‍ഞ്ഞപ്പോള്‍ സ്വയംരക്ഷക്കായി അവള്‍ പുറത്തെടുത്തത് കേട്ടുകേള്‍വിയില്ലാത്ത ഒരു കാര്യമായിരുന്നു. ഒരു പ്രേതത്തെ പോലെ സ്വയം മറന്ന് അഭിനയിക്കുക. ഡല്‍ഹിയില്‍ നടന്ന ഈ സംഭവം പുറംലോകം അറിഞ്ഞത് പെണ്‍കുട്ടിയുടെ സുഹൃത്ത് ഇക്കാര്യം വിശദമാക്കി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടതോടെയാണ്.

പോസ്റ്റ് ഇപ്രകാരമാണ്:

കഴിഞ്ഞ ദിവസം എന്‍റെ വളരെ അടുത്ത ഒരു സുഹൃത്ത് രാത്രി പത്തോടെ ഡല്‍ഹിയിലെ ഒരു ചന്ത ലക്ഷ്യമാക്കി നടക്കുകയായിരുന്നു. പെട്ടന്നാണ് രണ്ട് ആണുങ്ങള്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് അവള്‍ മനസിലാക്കിയത്. അവരുടെ പെരുമാറ്റവും നോട്ടവും ആപല്‍സുചന നല്‍കുന്നതായിരുന്നു. അഞ്ച് മിനുട്ടുകള്‍ക്കകം അവരിലൊരാള്‍ അവളെ പിടികൂടി. രക്ഷപ്പെടുത്താന്‍ ആരും ഇല്ലെന്ന് ഉറപ്പാക്കി വിജനമായ ഒരു സ്ഥലത്തെത്തിയപ്പോഴായിരുന്നു ഈ നീക്കം. നമ്മളില്‍ ആരായാലും ആ സമയത്ത് അലറി വിളിക്കുകയായിരുന്നു ചെയ്യുക. എന്നാല്‍ എന്‍റെ സുഹൃത്താകട്ടെ ബുദ്ധിപരമായ ഒരു നീക്കമാണ് ആ സമയത്ത് പുറത്തെടുത്തത്.


ഒരു പ്രേതത്തെ പോലെ അവള്‍ പെരുമാറാന്‍ തുടങ്ങി. പരസ്പരം ബന്ധമില്ലാത്ത രീതിയില്‍ സംസാരിച്ച അവള്‍ പെട്ടന്ന് പൊട്ടി ചിരിക്കുകയും തൊട്ടടുത്ത നിമിഷം തന്നെ അവരെ തുറിച്ചു നോക്കുകയും ചെയ്തു. ഭാഗ്യത്തിന് മുടി പിരിച്ചിട്ടാണ് അവള്‍ പുറത്തിറങ്ങിയിരുന്നത്. ഇതുകണ്ടതോടെ ആക്രമികളില്‍ ഒരാള്‍ ശരിക്കും പേടിച്ചു. മറ്റാളാകട്ടെ ഇതെല്ലാം അഭിനയമാണെന്നും പേടിക്കാനില്ലെന്നുമുള്ള നിലപാടില്‍ നിലകൊണ്ടു. ഇതോടെ ഇയാളുടെ കൈയില്‍ കയഖി കടിച്ച് രക്തം വരുത്തിയ അവള്‍ രക്തം സ്വന്തം മുഖത്ത് പുരട്ടാന്‍ തുടങ്ങി. ഇതോടെ ഭയന്ന രണ്ടാമനും ഓടി രക്ഷപ്പെട്ടു.

പതിനേഴ് വയസുള്ള തന്‍റെ കൂട്ടുകാരിയുടെ നീക്കം ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നുവെന്നും സുരക്ഷ കാരണങ്ങളാല്‍ സുഹൃത്തിന്‍റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സംഭവം ഫേസ്ബുക്കില്‍ വിവരിച്ച പെണ്‍കുട്ടി കുറിച്ചു.

Last night, one of my extremely close friends had gone to the market at around 10pm in Delhi. On her way, two uncouth...

Posted by Khyati Khandelwal on Monday, May 9, 2016
TAGS :

Next Story