സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ മൂന്ന് തവണ നിര്‍ത്തിവെച്ചു. യുജിസി ഫെലോഷിപ്പിനോ സ്കോളര്‍ഷിപ്പിനോ അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ സംയുക്തമായാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ എല്ലാവര്‍ക്കും ആധാര്‍ ലഭിക്കുന്നത് വരെ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു സഭയെ അറിയിച്ചു.
Adjust Story Font
16