Quantcast

കേള്‍ക്കണം ഇവളെ, നമിക്കണം ആ മനശ്ശക്തിയെ.. രാജ്യത്തെ ആദ്യ വനിതാ ടാക്സി ഡ്രൈവറായ സെല്‍വിയുടെ കഥ

MediaOne Logo

Jaisy

  • Published:

    19 May 2018 9:14 PM GMT

കേള്‍ക്കണം ഇവളെ, നമിക്കണം ആ മനശ്ശക്തിയെ..  രാജ്യത്തെ ആദ്യ വനിതാ ടാക്സി ഡ്രൈവറായ സെല്‍വിയുടെ കഥ
X

കേള്‍ക്കണം ഇവളെ, നമിക്കണം ആ മനശ്ശക്തിയെ.. രാജ്യത്തെ ആദ്യ വനിതാ ടാക്സി ഡ്രൈവറായ സെല്‍വിയുടെ കഥ

മൈസൂരുകാരിയായ സെല്‍വിയുടെ ജീവിതമാണ് ഡ്രൈവിംഗ് വിത്ത് സെല്‍ഫി എന്ന ഡോക്യുമെന്ററി പകര്‍ത്തിയിരിക്കുന്നത്

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ വിവാഹിതയാവുക, സംരക്ഷണത്തിന്റെ തണലൊരുക്കേണ്ട ഭര്‍ത്താവ് തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുക..പതിനാലുകാരിയായ സെല്‍വി എന്ന പെണ്‍കുട്ടി കടന്നു വന്ന വഴികളില്‍ പ്രതീക്ഷയുടെ ഒരു കുഞ്ഞു മിന്നാമിനുങ്ങ് പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും വീടെന്ന നാല് ചുവരുകള്‍ക്കുള്ളില്‍ കണ്ണീരൊഴുക്കി കഴിയുമ്പോഴും സെല്‍വിയുടെ മനസ് ആഗ്രഹങ്ങള്‍ക്ക് പിറകെയായിരുന്നു. പ്രതീക്ഷകള്‍ കൈവിടാതെ കണ്ണീരിനെ തോല്‍പിച്ച് അവള്‍ കൈവരിച്ച വിജയമാണ് ഇന്നവളുടെ കയ്യില്‍ വളയം പിടിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ വനിതാ ടാക്സി ഡ്രൈവറായ സെല്‍വിയെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഡ്രൈവിംഗ് വിത്ത് സെല്‍വി എന്ന ഡോക്യുമെന്ററി ഫിലിം കാണുക...അത് ഒരു പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ നിങ്ങളോട് പറയും.

മൈസൂരുകാരിയായ സെല്‍വിയുടെ ജീവിതമാണ് ഡ്രൈവിംഗ് വിത്ത് സെല്‍ഫി എന്ന ഡോക്യുമെന്ററി പകര്‍ത്തിയിരിക്കുന്നത്. പതിനാല് വയസുള്ളപ്പോഴാണ് സെല്‍വിയുടെ വിവാഹം. പഠിക്കേണ്ട,കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഭാര്യയുടെ ചുമതല നിര്‍വ്വഹിക്കേണ്ടി വരിക, നരക തുല്യമായിരുന്നു സെല്‍വിയുടെ ജീവിതം, ഇതിനിടയില്‍ ഭര്‍ത്താവിന്റെ ക്രൂരമായ പീഡനവും..ഒടുവില്‍ തന്നെ അയാള്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന എന്ന സ്ഥിതി വന്നപ്പോള്‍ അവള്‍ വീട്ടില്‍ നിന്നിറങ്ങി. മൈസൂരില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഒരു സ്ഥാപനത്തില്‍ അഭയം തേടി. അവിടെ വച്ചാണ് സെല്‍വി ഡ്രൈവിംഗ് പഠിക്കുന്നത്. ഇന്നവള്‍ ആരേയും പേടിക്കാതെ ജീവിക്കുന്നു, മൈസൂരിന്റെ നിരത്തുകളിലൂടെ ആരെയും കൂസാതെ കൂളായി വണ്ടിയോടിച്ച് ഉപജീവനം കണ്ടെത്തുന്നു...

എലിസ പലോസാച്ചിയാണ് ഡ്രൈവിംഗ് വിത്ത് സെല്‍വിയുടെ സംവിധാനം. വെള്ളിയാഴ്ച ലണ്ടനില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഡോക്യുമെന്ററിക്ക് ലഭിക്കുന്നത്. തങ്ങളുടെ കഴിവ് കൊണ്ട് സാഹചര്യങ്ങളെ മാറ്റിമറിയ്ക്കാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കുമെന്ന് യുനിസെഫ് യുകെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലിലി കപ്രാണി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനും ബോധവത്കരണം ലക്ഷ്യമാക്കിയും ദക്ഷിണേന്ത്യയില്‍ സേവ് ഹെര്‍ എ സീറ്റ് എന്ന പേരില്‍ ഒരു പ്രചരണം നടത്താന്‍ പലോസാച്ചിക്ക് പദ്ധതിയുണ്ട്. ഇന്ത്യയില്‍ സ്ത്രീ അവഗണിക്കപ്പെട്ട വിഭാഗമാണ്, 43 ശതമാനം സ്തീകളും അടുക്കളയില്‍ ഒതുങ്ങിക്കഴിയുന്നു. ഈ ഡോക്യുമെന്ററി ഫിലിം അതിന് ഒരു മാറ്റം വരുത്തട്ടെ..സെല്‍വിയാണ് അതിന് ഏറ്റവും യോജിക്കുന്ന ആളെന്ന് പലോസാച്ചി പറഞ്ഞു.

ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 18 വയസിന് മുന്‍പ് വിവാഹിതരായവരാണ് 50 ശതമാനം സ്ത്രീകളുമെന്ന് യുഎന്‍ ചില്‍ഡ്രന്‍സ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS :

Next Story