31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 38 വിക്ഷേപിച്ചു
31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 38 വിക്ഷേപിച്ചു
29 വിദേശ നിര്‍മിത ഉപഗ്രഹവും തമിഴ്നാട്ടിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ ഉപഗ്രവും വിക്ഷേപിച്ചതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് അടക്കം 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 38 വിക്ഷേപിച്ചു. 29 വിദേശ നിര്‍മിത ഉപഗ്രഹവും തമിഴ്നാട്ടിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ ഉപഗ്രവും വിക്ഷേപിച്ചതില്‍ ഉള്‍പ്പെടുന്നു. വിക്ഷേപണം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് രാവിലെ 9.29നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 അടക്കം 31 ഉപഗ്രങ്ങളാണ് പിഎസ്എല്‍വി സി 38 ഭ്രമണപഥത്തിലെത്തിച്ചത്. കാലാവസ്ഥാ പ്രവചനം ദുരന്ത നിവാരണം എന്നിവക്ക് സഹായകരമാകുന്ന കാര്‍ട്ടോസാറ്റ് രണ്ടിന് 712 കിലോ ഭാരമുണ്ട്.
ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 29 ഉപഗ്രഹവും നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ നാനോ ഉപഗ്രഹവും പിഎസ്എല്‍വിയുടെ നാല്‍പ്പതാം ദൌത്യത്തില്‍ ഉള്‍പ്പെടും.
കാലാവസ്ഥാ, കൃഷി എന്നീ മേഖലകള്‍ക്കുതകുന്നതാണ് നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ ഉപഗ്രഹം. വിദേശ നിര്‍മിത ഉപഗ്രങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണിത്. മലയാളികളായ പ്രൊജക്ട് ഡയറക്‍ടര്‍ കെ ജയകുമാര്‍, വെഹിക്കിള്‍ ഡയറക്ടര്‍ ആര്‍ ഹട്ടന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിക്ഷേപണം.
Adjust Story Font
16