Quantcast

കര്‍ണാടക പിടിക്കാന്‍ ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷിക്കാനൊരുങ്ങി ബിജെപി

MediaOne Logo

Sithara

  • Published:

    19 May 2018 6:19 PM GMT

കര്‍ണാടക പിടിക്കാന്‍ ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷിക്കാനൊരുങ്ങി ബിജെപി
X

കര്‍ണാടക പിടിക്കാന്‍ ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷിക്കാനൊരുങ്ങി ബിജെപി

ഉത്തരേന്ത്യന്‍ മോഡല്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് വിജയിച്ചുകയറാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍

ദക്ഷിണേന്ത്യയില്‍ ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ബിജെപി തുടക്കമിട്ടു. കര്‍ണാടക പിടിക്കാന്‍ ബിജെപി പരീക്ഷിക്കുന്നത് ഉത്തരേന്ത്യന്‍ മോഡലാണ്. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പരീക്ഷണശാലയാവുകയാണ് കര്‍ണാടക.

കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ബിജെപി കര്‍ണാടകയില്‍ തുടക്കമിട്ടു. ഉത്തരേന്ത്യന്‍ മോഡല്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ഇതിനായി 25,000ല്‍ പരം വളന്‍റിയര്‍മാരെ പ്രത്യേകം പരിശീലിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ സാമുദായിക കലാപങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ബിജെപിയാണ് നേട്ടം കൊയ്തത്.

കര്‍ണാടക ജനസംഖ്യയുടെ 12 ശതമാനം വരുന്ന ലിംഗായത്ത് സമുദായം പ്രത്യേക മതമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. ഇത് ബിജെപിയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്നാണ് നിരീക്ഷണം. മുൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചലോ മംഗളൂരു റാലിയെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

TAGS :

Next Story