ബീഹാര്‍ പരീക്ഷാ വിവാദം; പ്രധാനകണ്ണി കീഴടങ്ങി
ബീഹാര്‍ പരീക്ഷാ വിവാദം; പ്രധാനകണ്ണി കീഴടങ്ങി
ബീഹാര്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷാ അഴിമതിയിലെ പ്രധാന സൂത്രധാരന്‍ ബച്ചാ റായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭഗ്‍വന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ റായിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു
ബീഹാര്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷാ അഴിമതിയിലെ പ്രധാന സൂത്രധാരന്‍ ബച്ചാ റായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭഗ്‍വന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ റായിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. വിവാദച്ചുഴിയിലകപ്പെട്ട ഭീശുണ്‍ റായി കോളേജിന്റെ സെക്രട്ടറിയും പ്രിന്‍സിപ്പലുമാണ് റായി. പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ബച്ചാറായിയെ അറസ്റ്റ് ചെയ്ത വിവരം പാറ്റ്നാ സീനിയര്‍ പൊലീസ് സൂപ്രണ്ട് മനു മഹാരാജാണ് മാധ്യമങ്ങളെ അറിയിച്ചത്. റായിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കുമെന്നും മഹാരാജ് കൂട്ടിച്ചേര്‍ത്തു. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ സജീവ പ്രവര്‍ത്തകനാണ് ബച്ചാറായി. അഴിമതിയില്‍ ബീഹാര്‍ സ്കൂള്‍ പരീക്ഷാബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളാണ്. ബച്ചാറായിയുടെ മകള്‍ ശാലിനി റായിയേയും പൊലീസ് എഫ്ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ബീഹാര്‍ സ്കൂള്‍ പരീക്ഷാ ബോര്‍ഡിലെ ഉദ്യോഗസ്ഥരും ബച്ചാറായിയും ചേര്‍ന്ന് ശാലിനി റായിയെ വെരിഫിക്കേഷന്‍ മാര്‍ക്ക് ദാനത്തിലൂടെ റാങ്ക്പട്ടികയില്‍ ഒന്നാമതെത്തിക്കാന്‍ കരുക്കള്‍ നീക്കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേ കോളേജിലെ തന്നെ റൂബി റായി, സൌരഭ് ശ്രേഷ്ഠ എന്നിവരാണ് യഥാക്രമം ആര്‍ട്സ്, സയന്‍സ് വിഭാഗങ്ങളില്‍ ഒന്നാം റാങ്ക് നേടിയിരുന്നത്. എന്നാല്‍ റാങ്ക് നേട്ടത്തിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇവരുടെ റാങ്ക് ബോര്‍ഡ് റദ്ദാക്കുകയായിരുന്നു.
Adjust Story Font
16