ഭോപ്പാലിലെ ജൈന ക്ഷേത്രങ്ങളില്‍ ജീന്‍സ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് വിലക്ക്
ഭോപ്പാലിലെ ജൈന ക്ഷേത്രങ്ങളില്‍ ജീന്‍സ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് വിലക്ക്
സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ച് അമ്പലത്തില്‍ വരണെന്നും ചൌധരി നിര്‍ദ്ദേശിച്ചു
ജീന്‍സും ടോപ്പും ധരിച്ച് പെണ്‍കുട്ടികള്‍ ഭോപ്പാലിലെ ജൈന ക്ഷേത്രങ്ങളില്‍ പോയാല്‍ പടിക്ക് പുറത്താക്കും. ജീന്‍സ്ധാരികളായ സ്ത്രീകള്‍ക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ജീന്‍സും ടോപ്പുമോ മറ്റ് സുതാര്യമായ വസ്ത്രങ്ങളോ ധരിച്ച് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ദിഗംബര്‍ ജെയിന്‍ പഞ്ചായത്ത് പ്രസിഡന്റ് രമേശ് ചൌധരി പറഞ്ഞു. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ച് അമ്പലത്തില്‍ വരണെന്നും ചൌധരി നിര്‍ദ്ദേശിച്ചു.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഡ്രസ് കോഡ് തന്നെ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുരുഷന്‍മാര്‍ കുര്‍ത്ത, പൈജാമ, ലളിതമായ പാന്റ് എ്നനിവ ധരിച്ച് വേണം ക്ഷേത്രദര്‍ശനം നടത്താനെന്നും അധികൃതര്‍ പറഞ്ഞു.
Adjust Story Font
16