ഹന്ദ്വാര കൊലപാതകം: പെണ്‍കുട്ടിയും പിതാവും സൈന്യത്തിന്റെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
ഹന്ദ്വാര കൊലപാതകം: പെണ്‍കുട്ടിയും പിതാവും സൈന്യത്തിന്റെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
ജമ്മു കാശ്മീരില്‍ സൈന്യം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച പെണ്‍കുട്ടിയും, പിതാവും പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
ജമ്മു കാശ്മീരില്‍ സൈന്യം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച പെണ്‍കുട്ടിയും, പിതാവും പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ പന്ത്രണ്ട് മുതല്‍ പതിനാറ് വയസ്സുകാരിയായ പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയിലാണെന്നും, പിതാവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തെന്നും ആരോപിച്ച് ഇരുവരുടെയും കുടുംബം രംഗത്തെത്തി. ഇവരുമായി ബന്ധപ്പെടാന്‍ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, അതിനാല്‍ നിയമസ സഹായം തേടി തങ്ങളെ സമീപിച്ചിതായി ജമ്മു കാശ്മീര്‍ കോയിലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയും അറിയിച്ചു.
ജമ്മുകാശ്മീരിലെ ഹന്ദ്വാരയില്‍ പതിനാറ് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ സൈനികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നടന്ന പ്രതിഷേധം മൂന്ന് പേരുടെ കൊലപാതകത്തിലേക്ക് നയിച്ചിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് നേര്‍ക്ക് സൈന്യം ഏകപക്ഷീയമായി വെടിയുതിര്‍ത്തു എന്നായിരുന്നു ആരോപണം. പിന്നീട്, സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത നിഷേധിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പുറത്ത് വന്നു. എന്നാല്‍, ഏപ്രില്‍ പന്ത്രണ്ട് മുതല്‍ പതിനാറ് വയസ്സുകാരി പൊലീസ് കസ്റ്റഡിയിലാണെന്നും, കസ്റ്റഡിയില്‍ വെച്ചാണ് സൈന്യത്തെ കുറ്റവിമുക്തമാക്കുന്ന മൊഴി ചിത്രീകരിച്ചതെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മൊഴി പൊലീസും സൈന്യവും ചേര്‍ന്ന് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിന് ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാ എന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയെയും, പിതാവിനെയും ബന്ധപ്പെടാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് നിയമസഹായത്തിനായി കുടുംബം, ജമ്മു കാശ്മീര്‍ കോയിലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയെ സമീപിച്ചു. പെണ്‍കുട്ടിയും, പിതാവും കസ്റ്റഡിയിലാണെന്ന കാര്യം വടക്കന്‍ കാശ്മീര്‍ ഡിഐജി ഉത്തം ചന്ദ് സ്ഥീതീകരിച്ചിട്ടുണ്ട്. ഇവരെ സംരക്ഷണാര്‍ത്ഥമാണ് കസ്റ്റഡിയില്‍ വെക്കുന്നതെന്ന് ഡിഐജി അവകാശപ്പെടുന്നു. കസ്റ്റഡിയില്‍ വെച്ച് സൈന്യത്തെ കുറ്റവിമുക്തരാക്കി സംസാരിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിക്കപ്പെട്ടുവെന്നും, സൈന്യത്തിനെതിരായ കേസ് പിന്‍വലിക്കുന്നതിനുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമാണ് പിതാവിനെയും പെണ്‍കുട്ടിയെയും നിയമവിരുദ്ധ കസ്റ്റഡിയില്‍ വെക്കുന്നതെന്നും ജമ്മുകാശ്മീര്‍ കോയിലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റി ആരോപിച്ചു.
Adjust Story Font
16