Quantcast

ഗാന്ധിവധം പുനരന്വേഷിക്കേണ്ടതില്ലെന്ന് അമിക്കസ്ക്യൂറി

MediaOne Logo

Sithara

  • Published:

    20 May 2018 3:38 AM GMT

ഗാന്ധിവധം പുനരന്വേഷിക്കേണ്ടതില്ലെന്ന് അമിക്കസ്ക്യൂറി
X

ഗാന്ധിവധം പുനരന്വേഷിക്കേണ്ടതില്ലെന്ന് അമിക്കസ്ക്യൂറി

ഗാന്ധിവധത്തിന് പിന്നില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് അമിക്കസ് ക്യൂറി അമരേന്ദര്‍ ശരണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി കൊല്ലപ്പെട്ട സംഭവം പുനരന്വേഷിക്കേണ്ടതില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഗാന്ധിവധത്തിന് പിന്നില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് അമിക്കസ് ക്യൂറി അമരേന്ദര്‍ ശരണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സുപ്രീംകോടതി ഈ മാസം 12ന് പരിഗണിക്കും.

ഗാന്ധിവധവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടുളള ഹരജി കണക്കിലെടുത്താണ്, കേസില്‍ പുനരന്വേഷണത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. ഗാന്ധിവധത്തിന് പിന്നില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്ക് പങ്കുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുളളത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അതിനാല്‍ പുനരന്വേഷണം ആവശ്യമില്ലെന്നുമാണ് അമിക്കസ് ക്യൂറി അമരേന്ദര്‍ ശരണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. പുനരന്വേഷണത്തിനായി കഴമ്പില്ലാത്ത കാരണങ്ങളാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്.

പുനരന്വേഷണാവശ്യത്തില്‍ ഈ മാസം 12ന് സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കും. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, എസ് എ ബോബ്ദെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗാന്ധിവധത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകനും അഭിനവ് ഭാരത് പ്രവര്‍ത്തകനുമായ ഡോ. പങ്കജ് ഫഡ്നിസാണ് സുപ്രീംകോടതിയെ സമീപിച്ചത്.

TAGS :

Next Story