ത്രിപുരയും നാഗാലാന്‍റും ബിജെപി പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം
ത്രിപുരയും നാഗാലാന്‍റും ബിജെപി പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം
ത്രിപുരയിൽ ഇരുപത്തിയഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണത്തിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് ആകെ പുറത്ത് വന്ന മൂന്ന് എക്സിറ്റ് പോളുകളില്‍ രണ്ടും പ്രവചിക്കുന്നത്. നാല്‍പത്തി നാല് മുതല്‍ 50 സീറ്റ് വരെ
ത്രിപുരയും നാഗാലാന്‍റും ബിജെപി പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം. മേഘാലയയില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടും. സംസ്ഥാനത്ത് തൂക്കു സഭയായിരിക്കുമെന്നും എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നു.
ത്രിപുരയിൽ ഇരുപത്തിയഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണത്തിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് ആകെ പുറത്ത് വന്ന മൂന്ന് എക്സിറ്റ് പോളുകളില്‍ രണ്ടും പ്രവചിക്കുന്നത്. നാല്‍പത്തി നാല് മുതല്‍ 50 സീറ്റ് വരെ നേടി ബിജെപി- ഐപിഎഫ്ടി സഖ്യം ഭരണം പിടിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 35 മുതല്‍ 45 സീറ്റ് വരെ ബിജെപി സഖ്യം നേടുമെന്ന് ന്യൂസെക്സ് പറയുന്നു. സീവോട്ടര്‍ മാത്രമാണ് മറിച്ചുള്ള ഫലം പ്രവചിച്ചത്. ഇടത് സഖ്യത്തിന് 26 മുതല്‍ 34 സീറ്റ് വരെയും ബിജെപി സഖ്യത്തിന് 24 മുതല്‍ 32 വരെയും സീറ്റ് ലഭിക്കാമെന്ന് സീവോട്ടര്‍.
നാഗാലൻഡിൽ ബിജെപി -എൻഡിപിപി സഖ്യം 27 മുതൽ 32 വരെ സീറ്റ് നേടുമെന്നാണ് ന്യൂസ് എക്സ് പ്രവചനം. കോൺഗ്രസ് രണ്ട് സീറ്റിൽ ഒതുങ്ങും. ഭരണകക്ഷിയായ എൻപിഎഫ് ഇരുപത് മുതൽ ഇരുപത്തിയഞ്ച് വരെ സീറ്റ് നേടും. സംസ്ഥാനത്ത് ബിജെപി -എൻഡിപിപി സഖ്യത്തിന് തന്നെയാണ് സീവോട്ടറും സാധ്യത കല്‍പിക്കുന്നത്. മേഘാലയയിൽ നാല്‍പത്തിയേഴ് സീറ്റുകളിൽ മാത്രം മത്സരിക്കുന്ന ബിജെപി പന്ത്രണ്ട് എണ്ണം വരെ ജയിക്കുമെന്നും ഭരണകക്ഷിയായ കോൺഗ്രസ് പരമാവധി പതിനേഴ് സീറ്റേ നേടൂ എന്നും ന്യൂസ് എക്സ് പ്രവചിക്കുന്നു. സീവോട്ടറും ബിജെപി- എന്‍പിപി സര്‍ക്കാരിന് സാധ്യത കല്‍പിക്കുന്നു. എന്നാല്‍ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോള്‍, കോണ്‍ഗ്രസ് 20 സീറ്റ് വരെ നേടുമെന്നും സംസ്ഥാനത്ത് തൂക്ക് സഭയാകുമെന്നും പ്രവചിക്കുന്നു.
Adjust Story Font
16