Quantcast

ബിഹാറില്‍ രാമനവമിക്കിടെയുണ്ടായ സംഘര്‍ഷം ആസൂത്രിതമെന്ന് വസ്തുതാന്വേഷണ സംഘം

MediaOne Logo

Sithara

  • Published:

    20 May 2018 11:03 AM GMT

ബിഹാറില്‍ രാമനവമിക്കിടെയുണ്ടായ സംഘര്‍ഷം ആസൂത്രിതമെന്ന് വസ്തുതാന്വേഷണ സംഘം
X

ബിഹാറില്‍ രാമനവമിക്കിടെയുണ്ടായ സംഘര്‍ഷം ആസൂത്രിതമെന്ന് വസ്തുതാന്വേഷണ സംഘം

ബിഹാറിലെ സംഘര്‍ഷ മേഖലയില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മായ യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റിന്‍റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം കഴിഞ്ഞ ആഴ്ച്ചയാണ് സന്ദര്‍ശനം നടത്തിയത്.

രാമനവമിയോട് അനുബന്ധിച്ച് ബിഹാറിലുണ്ടായത് ആസൂത്രിത സംഘര്‍ഷമെന്ന് കണ്ടെത്തല്‍. സംഘപരിവാര്‍ സംഘടനകള്‍ വാളടക്കമുള്ള ആയുധങ്ങളേന്തി നിരോധിത മേഖലയിലേക്ക് റാലി നടത്തി. പൊലീസ് അക്രമികള്‍ക്ക് സഹായം ചെയ്തുകൊടുത്തെന്നും പ്രദേശം സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘം കണ്ടെത്തി.

ബിഹാറിലെ സംഘര്‍ഷ മേഖലയില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മായ യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റിന്‍റെ നേതൃത്വത്തിലുള്ള വസ്തുതാ അന്വേഷണ സംഘം കഴിഞ്ഞ ആഴ്ച്ചയാണ് സന്ദര്‍ശനം നടത്തിയത്. സിവാന്‍, ഗയ, ഔറംഗാബാദ് സമസ്തിപൂര്‍ തുടങ്ങി പത്തോളം ഇടങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ഒരേ സ്വഭാവം ആയിരുന്നുവെന്നും എല്ലാം ആസൂത്രിതമായിരുന്നുവെന്നും സംഘം കണ്ടെത്തി.

ആഘോഷത്തിനിടെ മുസ്‍ലിം ഭൂരിപക്ഷ മേഖലകളിലൂടെ റാലി നടത്തിയാല്‍ സംഘര്‍ഷത്തില്‍ കലാശിക്കുമെന്നതിനാല്‍ ഇക്കാര്യം നേരത്തെ പൊലീസ് വിലക്കിയിരുന്നു. വിലക്ക് മറികടന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മാരകായുധങ്ങളുമേന്തി നടത്തിയ റാലിയില്‍ വിദ്വേഷ ഗാനങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ന്നു. മുസ്‍ലിംകളുടെ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയായിരുന്നു ഏറ്റവും അധികം ആക്രമണം നടന്നത് എന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തി.

കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൌബെയുടെ മകന്‍ അരിജിത്ത് സരസ്വത്, ബിജെപി എംപി സുശീല്‍ കുമാര്‍ സിങ്, കോണ്‍ഗ്രസ് നേതാവ് അനന്ദ് ശങ്കര്‍ സിങ് തുടങ്ങിയവര്‍ സംഘര്‍ഷത്തില്‍ ഇടപെട്ടതിന് തെളിവുകളുണ്ടെന്നും സംഘം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരായ പ്രശാന്ത് ടണ്ഡന്‍, സാഗരിക, താരീഖ് അന്‍വര്‍, ഹസനുല്‍ ബന്ന, സാമൂഹ്യപ്രവര്‍ത്തകരായ നദീംഖാന്‍, മഹ്താബ് ആലം തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

TAGS :

Next Story