കര്‍ണാടക പിടിക്കാന്‍ ബിജെപി നടത്തിയത് ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷണ തന്ത്രം
കര്‍ണാടക പിടിക്കാന്‍ ബിജെപി നടത്തിയത് ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷണ തന്ത്രം
സാമുദായിക ധ്രുവീകരണ തന്ത്രമാണ് തീരദേശ മേഖലകളില്‍ ബിജെപിയുടെ വിജയത്തിന് പിന്നില്‍
കര്‍ണാടകയുടെ തീരദേശ മേഖലകളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. സാമുദായിക ധ്രുവീകരണ തന്ത്രമാണ് മേഖലയിലെ ബിജെപിയുടെ വിജയത്തിന് പിന്നില്‍. തീരദേശ മേഖലയില്‍ ബിജെപി നടത്തിയത് ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷണ തന്ത്രമെന്ന് ആക്ഷേപം.
ദക്ഷിണ കര്‍ണാടക, ഉത്തര കര്‍ണാടക, ഉഡുപ്പി ജില്ലകള്‍ ഉള്‍പ്പെടുന്ന തീരദേശമേഖലകളിലെ ആകെ 21 സീറ്റുകളില്‍ 17 എണ്ണത്തിലും ബിജെപിക്കാണ് വിജയം. ദക്ഷിണ കര്‍ണാടകയിലെ 8ല്‍ 7ഉം ബിജെപി നേടി. ഉഡുപ്പിയില്‍ ആകെയുള്ള 5 സീറ്റിലും ബിജെപി. ഉത്തര കര്‍ണാടകയിലെ 8 മണ്ഡലങ്ങളില്‍ 5 എണ്ണം ബിജെപി വിജയിച്ചു. തീരദേശ മേഖലകളില്‍ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നത് 3 സീറ്റുകളില്‍ മാത്രമായിരുന്നു. 2013ല്‍ 14സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ അത് 4 സീറ്റുകളായി ചുരുങ്ങി.
വളരെ പെട്ടന്ന് സാമുദായിക സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെടുന്ന മേഖലയാണ് കര്‍ണാടകയുടെ തീരദേശ മേഖല. ഈ മേഖലകളില്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ആര്‍ എസ് എസ് നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.
Adjust Story Font
16