കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം
കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം
തമിഴ്നാട്ടിലെ ഇനയം എന്ന് സ്ഥലത്താണ് തുറമുഖം സ്ഥാപിക്കുന്നത്.
തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. കേന്ദ്ര മന്ത്രി സഭയുടെ സാമ്പത്തികകാര്യ സമിതിയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. തീരുമാനം വിഴിഞ്ഞ തുറമുഖത്തിന് വന്‍ തിരിച്ചടിയാണ്.
വിഴിഞ്ഞത്ത് നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെ കന്യാകുമാരി ജില്ലയിലെ ഇനയം എന്ന സ്ഥലത്താണ് തുറുമുഖ നിര്‍മ്മാണം നടത്താനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാരിന്‍റെയും കന്യാകുമാരി എംപിയും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍റെയും സമ്മര്‍ദ്ദ ഫലമായാണ് തീരുമാനം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലേക്കുള്ള ചരക്കുനീക്കം സിലോണില്‍ നിന്നും കുളച്ചലിലേക്ക് കേന്ദ്രീകരിക്കാനാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കുളച്ചല്‍ തുറമുഖം വരുന്നതോടെ കണ്ടെയ്നര്‍ നീക്കത്തിന്‍റെ പ്രധാന കവാടമായി ഈ തുറമുഖം മാറും. 36,000 കോടി രൂപയുടേതാണ് നിര്‍ദ്ദിഷ്ട കുളച്ചല്‍ പദ്ധതി. ഇതില്‍ 6000 കോടയിടുടെ കേന്ദ്ര നിക്ഷേപത്തിന് ഇപ്പോള്‍ തന്നെ അനുമതിയായിട്ടുണ്ട്. മൊത്തം 21000 കോടി രൂപയുടെ കേന്ദ്ര സഹായം പദ്ധതിക്ക് ലഭിച്ചേക്കും, വിഴിഞ്ഞത്തെ അപേക്ഷിച്ച് രാജ്യാന്തര കപ്പല്‍ ചാലിനോട് അടുത്ത പ്രദേശമാണ് കുളച്ചല്‍, പുറമെ എളുപ്പത്തിലുള്ള ട്രഡ്ജിംഗിനും അടിസ്ഥാന സൌകര്യ വികസനത്തിനും അനുയോജ്യമായ മേഖലയാണ് എന്നതും കുളച്ചലിന് വിഴിഞ്ഞത്തേക്കാള്‍ പ്രാധാന്യം ലഭിക്കാന്‍ കാരണമാകും.
Adjust Story Font
16