Quantcast

മന്ത്രിസഭയെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഓര്‍ഡിനന്‍‌സ് നേരിട്ട് അയച്ചതില്‍ രാഷ്ട്രപതിക്ക് അതൃപ്തി

MediaOne Logo

Damodaran

  • Published:

    21 May 2018 9:41 AM GMT

മന്ത്രിസഭയെ മറികടന്ന്  പ്രധാനമന്ത്രിയുടെ ഓഫീസ്  ഓര്‍ഡിനന്‍‌സ് നേരിട്ട്  അയച്ചതില്‍ രാഷ്ട്രപതിക്ക് അതൃപ്തി
X

മന്ത്രിസഭയെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഓര്‍ഡിനന്‍‌സ് നേരിട്ട് അയച്ചതില്‍ രാഷ്ട്രപതിക്ക് അതൃപ്തി

ജനനന്മ മാത്രം കണക്കിലെടുത്താണ് താന്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതെന്നും മന്ത്രിസഭയെ മറികടക്കുന്ന രീതി മേലില്‍ ആവര്‍ത്തിക്കരുതെന്നും രാഷ്ട്രപതി വിയോജനക്കുറിപ്പില്‍ താക്കീത് നല്‍കി.

ശത്രു സ്വത്ത് നിയമം ഓര്‍ഡിനന്‍സ് പുതുക്കിയതില്‍ രാഷ്ട്രപതിക്ക് അതൃപ്തി. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഓര്‍ഡിനന്‍സ് പരിഗണനക്കായി അയച്ചതിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതൃപ്തി അറിയിച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടെങ്കിലും, പ്രത്യേക അധികാരമുപയോഗിച്ച് ഇത് നേരിട്ടയച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടില്‍ രാഷ്ട്രപതി വിയോജിപ്പ് രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം സവിശേഷമായ ഘട്ടങ്ങളിലാണ് ഉപയോഗിക്കേണ്ടത്. അത്തരമൊരു സാഹചര്യം നിലവിലില്ല. പൊതുനന്മ മുന്‍ നിര്‍ത്തിയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നത്. എന്നാല്‍ ഒരു കാരണവശാലും മന്ത്രിസഭയെ മറികടന്ന് ഓര്‍ഡിനന്‍സ് അയക്കാന്‍ പാടില്ല.അനാവശ്യ കീഴ്വഴക്കം ഉണ്ടാക്കരുതെന്നും രാഷ്ട്രപതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ബിസിനസ് ആന്‍ഡ് ട്രാന്‍സാക്ഷന്‍സിന്‍റെ പന്ത്രണ്ടാം വകുപ്പ് നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് മന്ത്രിസഭയെ മറികടന്ന് പ്രധാനമന്ത്രി തന്നെ ഓര്‍ഡിനന്‍സ് നേരിട്ട് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. സ്വാതന്ത്ര്യം നേടിയ ശേഷം ഇതാദ്യമായാണ് ഒരു ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ പ്രധാനമന്ത്രി നേരിട്ട് രാഷ്ട്രപതിക്ക് അയക്കുന്നത്.

TAGS :

Next Story