Quantcast

ഹിന്ദു യുവവാഹിനിയുടെ വളര്‍ച്ചയില്‍ ബിജെപിക്ക് ആശങ്ക

MediaOne Logo

admin

  • Published:

    21 May 2018 6:20 AM GMT

ഹിന്ദു യുവവാഹിനിയുടെ വളര്‍ച്ചയില്‍ ബിജെപിക്ക് ആശങ്ക
X

ഹിന്ദു യുവവാഹിനിയുടെ വളര്‍ച്ചയില്‍ ബിജെപിക്ക് ആശങ്ക

സംഘപരിവാറിനോട് നേരിട്ട് വിധേയത്വമില്ലാത്തതും ഒരു വ്യക്തിയോട് കൂറുള്ളതുമായ വാഹിനി പോലുള്ള സംഘടന സംസ്ഥാനത്തെ അധികാര രാഷ്ട്രീയത്തെ എത്തരത്തില്‍ ബാധിക്കുമെന്ന ആശങ്ക ചില മുതിര്‍ന്ന ബിജെപി , ആര്‍എസ്എസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ ഹിന്ദു യുവ വാഹിനി എന്ന സംഘടനക്ക് സമീപകാലത്തുണ്ടായ വളര്‍ച്ചയില്‍ ബിജെപി നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദത്തിലേക്ക് യോഗി എത്തിയതോടെയാണ് ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവ വാഹിനിക്കും സ്വീകാര്യത വര്‍ധിച്ചു തുടങ്ങിയത്. ആര്‍എസ്എസിന്‍റെ കീഴില്‍ വരാത്ത ഒരു സംഘടനക്കുണ്ടാകുന്ന സ്വീകാര്യതയാണ് ബിജെപിയെ അലട്ടുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പൂവാഞ്ചലില്‍ മാത്രമായിരുന്നു വാഹിനിക്ക് നേരത്തെ വേരുണ്ടായിരുന്നത്. എന്നാല്‍ യോഗി മുഖ്യമന്ത്രി പദത്തിലെത്തിയതോടെ സംസ്ഥാന വ്യാപകമായി വാഹിനിയുടെ അംഗത്വത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യവാരം ലക്നൌവില്‍ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ഉപമുഖ്യമന്ത്രി കേശവ് മൌര്യ തന്നെ ഇക്കാര്യം സൂചിപ്പിച്ചതായാണ് അറിയുന്നത്. വാഹിനിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പുറത്തു നിന്നുള്ളവര്‍ സ്വീകാര്യലല്ലെന്നും എല്ലാ അര്‍ഥത്തിലുമുള്ള പ്രാമുഖ്യം പാര്‍ട്ടി അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മൌര്യ അഭിപ്രായപ്പെട്ടത്.

സംഘപരിവാറിനോട് നേരിട്ട് വിധേയത്വമില്ലാത്തതും ഒരു വ്യക്തിയോട് കൂറുള്ളതുമായ വാഹിനി പോലുള്ള സംഘടന സംസ്ഥാനത്തെ അധികാര രാഷ്ട്രീയത്തെ എത്തരത്തില്‍ ബാധിക്കുമെന്ന ആശങ്ക ചില മുതിര്‍ന്ന ബിജെപി , ആര്‍എസ്എസ് നേതാക്കള്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ട ഘട്ടത്തിലായിരുന്നു ഈ സംശയം ഉയര്‍ന്നു വന്നത്. സംഘപരിവാറെന്ന വിശാലതയിലേക്ക് വാഹിനി പതുക്കെ കടന്നുവരുകയും ലയിക്കുകയും ചെയ്യുമെന്ന വിശ്വാസത്തിലായിരുന്നു ആര്‍എസ്എസ് നേതൃത്വമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഗോരക് നാഥ് മഠത്തിന്‍റെ അധിപരായ യോഗി ആദിത്യനാഥും അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ യോഗി അവൈദ്യനാഥും പലപ്പോഴും വിഎച്ച്പിയില്‍ നിന്നും ഭിന്നിച്ച് സ്വന്തമായ ഒരു പ്രതിഛായക്കായി ശ്രമിച്ചിട്ടുണ്ട്. വിഎച്ച്പി നേതൃത്വത്തിലുള്ള ജന്മഭൂമി ന്യാസ് രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പ്രക്ഷോഭത്തിന്‍റെ ചുക്കാന്‍ പിടിച്ചിരുന്ന കാലത്ത് ഇതിനോടൊപ്പം നീന്തിയെങ്കിലും രാഷ്ട്രീയ മത മേഖലകളില്‍ സ്വന്തമായൊരു ഇടംകണ്ടെത്താനായിരുന്നു ഇരുവരും ശ്രമിച്ചിരുന്നത്. 2002 ഗോരഖ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിന്ദു മഹാസഭയുടെ സ്ഥാനാര്‍ഥിക്കൊപ്പമാണ് ആദിത്യനാഥ് നിലകൊണ്ടത്. മഹാസഭയുടെ ബാനറില്‍ മത്സരിച്ച രാധ മോഹന്‍ദാസ് അഗര്‍വാള്‍ പിന്നീട് ബിജെപിയില്‍ ലയിച്ചു. സംഘപരിവാറിനുള്ള അതൃപ്തി കണക്കിലെടുത്ത് അടുത്ത ഒരു വര്‍ഷത്തേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കില്ലെന്ന് വാഹിനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാലിത് എത്രമാത്രം ഗുണകരമാകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

TAGS :

Next Story