പാക് പ്രകോപനം വീണ്ടും; രണ്ടിടത്ത് കൂടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
പാക് പ്രകോപനം വീണ്ടും; രണ്ടിടത്ത് കൂടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുന്നതായി പാക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.....
അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. രണ്ടിടത്ത് കൂടി പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ നേതൃത്വത്തില്‍ സുരക്ഷക്രമീകരണങ്ങള്‍ വിലയിരുത്തി. പാക് സൈന്യം പിടികൂടിയ സൈനികന്റെ സുരക്ഷിതമായ മോചനം ഉറപ്പാക്കുമെന്ന് രാജ്നാഥ്സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ക്യാബിനറ്റ് സുരക്ഷസമിതിയും ഇന്ന് യോഗം ചേരും.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 6 ഇടങ്ങളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് അഖ്നൂര്‍, നോഷറ എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക് സൈന്യത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അഖ്നൂറില്‍ 3 മണിക്കൂര്‍ നീണ്ട് നിന്ന ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായി തിരിച്ചടിക്കാനാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആഭ്യന്തരസുരക്ഷ സമിതി യോഗത്തില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തി മേഖലയിലെ ജനങ്ങളെ സുരക്ഷയും യോഗം വിലയിരുത്തി. പാക് സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനികന്റെ സുരക്ഷിതമായ മോചനം ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുന്നതായി പാക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക് ആക്രമണത്തില്‍ ഒരു സൈനികന്‍ പോലും കൊല്ലപ്പെട്ടിട്ടില്ല എന്നും സൈന്യം വ്യക്തമാക്കി.
Adjust Story Font
16