മുലായമായിരിക്കും എക്കാലവും തന്റെ നേതാവെന്ന് അമര്‍സിങ്
മുലായമായിരിക്കും എക്കാലവും തന്റെ നേതാവെന്ന് അമര്‍സിങ്
മുലായം സിങായിരിക്കും എന്നും തന്റെ നേതാവെന്നും മുലായത്തിന്റെ മകനെന്ന നിലയില്‍ അഖിലേഷ് യാദവിനെ പിന്തുണയ്ക്കുമെന്നും അമര്‍സിങ് പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തില്‍ അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ക്ക് വിധേയനായ അമര്‍സിങ് ഒടുവില്‍ മൌനം വെടിഞ്ഞ് പ്രതികരണവുമായി രംഗത്തെത്തി. മുലായം സിങായിരിക്കും എന്നും തന്റെ നേതാവെന്നും മുലായത്തിന്റെ മകനെന്ന നിലയില്‍ അഖിലേഷ് യാദവിനെ പിന്തുണയ്ക്കുമെന്നും അമര്‍സിങ് പറഞ്ഞു. അഖിലേഷ് ദല്ലാളെന്ന് വിളിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും അമര്‍സിങ് പറഞ്ഞു.
യാദവ് കുടുംബത്തിലെ അധികാരത്തര്‍ക്കത്തെത്തുര്‍ന്ന് സമാജ് വാദി പാര്‍ട്ടിയില്‍ രൂപം കൊണ്ട ആഭ്യന്തര കലാപത്തില്‍ അഖിലേഷ് വിഭാഗം ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിത് അമര്‍ സിങിനെയാണ്. അമര്‍ സിങാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പിറകിലെന്നും അമര്‍സിങിനോടൊപ്പം നില്‍ക്കുന്നവരാണ് പാര്‍ട്ടിയില്‍ പ്രശ്നമുണ്ടാക്കുന്നതെന്നും അഖിലേഷ് ആരോപിച്ചിരുന്നു. മുലായം സിങ് യാദവ് പാര്‍ട്ടി യോഗത്തില്‍ അമര്‍സിങിനെ പിന്തുണക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇതുവരെ മൌനം പാലിച്ച അമര്‍സിങ് ഒടുവില്‍ മുലായം സിങ് യാദവാണ് തന്റെ എക്കാലത്തെയും നേതാവെന്ന പ്രസ്താവനയുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ പിന്തുണച്ചില്ലെങ്കിലും മുലായത്തിന്റെ മകന്‍ അഖിലേഷിന് തന്റെ പിന്തുണയുണ്ടാവുമെന്നും അമര്‍സിങ് പറഞ്ഞു. അഖിലേഷ് തനിയ്ക്കൊപ്പം ആസ്ത്രേലിയയില്‍ വന്നിട്ടുണ്ടെന്നും അഖിലേഷിന്റെ വിവാഹത്തിന് മുന്‍കയ്യെടുത്തത് താനാണെന്നും തന്നെ ദല്ലാളെന്ന് വിളിച്ചതില്‍ വിഷമമുണ്ടെന്നും പറഞ്ഞ അമര്‍സിങ് തനിക്ക് അധികാരത്തില്‍ താല്‍പര്യമില്ലെന്നും പ്രസ്താവിച്ചു.
Adjust Story Font
16