Quantcast

ആര്‍ബിഐ അബദ്ധത്തില്‍ അടിച്ച 'കള്ളനോട്ട്'? നോട്ടുകള്‍ അസാധുവാക്കാന്‍ ഇതാണോ കാരണം

MediaOne Logo

Alwyn K Jose

  • Published:

    22 May 2018 3:37 PM GMT

ആര്‍ബിഐ അബദ്ധത്തില്‍ അടിച്ച കള്ളനോട്ട്? നോട്ടുകള്‍ അസാധുവാക്കാന്‍ ഇതാണോ കാരണം
X

ആര്‍ബിഐ അബദ്ധത്തില്‍ അടിച്ച 'കള്ളനോട്ട്'? നോട്ടുകള്‍ അസാധുവാക്കാന്‍ ഇതാണോ കാരണം

റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ആയിരത്തിന്റെ നോട്ടുകളില്‍ സുരക്ഷാ ത്രെഡ് ഉള്‍പ്പെടുത്താന്‍ വിട്ടുപോയ വിവരം ഈ വര്‍ഷം ആദ്യം രാജ്യത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു.

റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ആയിരത്തിന്റെ നോട്ടുകളില്‍ സുരക്ഷാ ത്രെഡ് ഉള്‍പ്പെടുത്താന്‍ വിട്ടുപോയ വിവരം ഈ വര്‍ഷം ആദ്യം രാജ്യത്തെ ഞെട്ടിച്ച പ്രധാന വാര്‍ത്തയായിരുന്നു. സാധാരണ ഇത്തരം നോട്ടുകളെ കള്ളനോട്ടായാണ് കണക്കാക്കുക. വിപണിയില്‍ പ്രചരിച്ചുകഴിഞ്ഞ ശേഷമാണ് ഈ ഗുരുതര സുരക്ഷാ പാളിച്ച ആര്‍ബിഐയുടെയും ശ്രദ്ധയില്‍പെട്ടത്. 5AG, 3AP സീരീസുകളില്‍ അച്ചടിച്ച നോട്ടുകളിലായിരുന്നു സില്‍വര്‍ ത്രെഡ് ഉള്‍പ്പെടുത്താന്‍ വിട്ടുപോയത്. റിസര്‍വ് ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും എത്രത്തോളം നോട്ടുകള്‍ പുറത്തുപോയെന്ന കാര്യം വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല.

ഇതിനു ശേഷം രാജ്യത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും ആര്‍ബിഐ പ്രത്യേക നിര്‍ദേശവും നല്‍കി. ആരെങ്കിലും ഇത്തരം നോട്ടുകളുമായി എത്തിയാല്‍ നോട്ടിന്റെ മൂല്യത്തിന് തുല്യമായ സേവനം ഉറപ്പുവരുത്തണെന്നായിരുന്നു നിര്‍ദേശം. മധ്യപ്രദേശിലെ ഹോഷന്‍ഗാബാദിലെ പ്രസില്‍ അച്ചടിച്ച ആയിരത്തിന്റെ നോട്ടുകളിലായിരുന്നു ഈ സുരക്ഷാ പാളിച്ചയുണ്ടായത്. സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് കോടിക്കണക്കിനു രൂപയുടെ ആയിരം നോട്ടുകള്‍ വിപണിയില്‍ പ്രചരിക്കുന്നുണ്ടെന്നാണ്. ഇപ്പോള്‍ കള്ളപ്പണവും കള്ളനോട്ടും തടയാന്‍ വേണ്ടി ധൃതി പിടിച്ച് നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടി മോദി ഭരണത്തിനു കീഴില്‍ സംഭവിച്ച ഈ അബദ്ധം തിരുത്താനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണഗതിയില്‍ സില്‍വര്‍ ത്രെഡില്ലാത്ത നോട്ടുമായി എത്തുന്നവര്‍ക്കെതിരെ നടപടിയും ഈ നോട്ട് കള്ളനോട്ടായി കണക്കാക്കി നശിപ്പിക്കുകയും ചെയ്യുന്ന സ്ഥാനത്താണ് ആര്‍ബിഐ പുറത്തിറക്കിയ 'കള്ളനോട്ടി'ന് മൂല്യം അനുവദിച്ച് നല്‍കണമെന്ന് നിര്‍ദേശം നല്‍കിയത്. ഈ സുരക്ഷാ വീഴ്ചയുടെ പേരില്‍ മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രത്യേകം സജീകരിച്ച വിഭാഗത്തില്‍ നിയമിതരായ രണ്ടു ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. ഇതുസംബന്ധിച്ച് ധനമന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നോട്ട് പിന്‍വലിക്കലെന്നും സൂചനകളുണ്ട്.

TAGS :

Next Story