Quantcast

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കോളജ് പ്രിന്‍സിപ്പാള്‍ രാജിവെച്ചു

MediaOne Logo

Trainee

  • Published:

    22 May 2018 9:38 PM GMT

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കോളജ് പ്രിന്‍സിപ്പാള്‍ രാജിവെച്ചു
X

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കോളജ് പ്രിന്‍സിപ്പാള്‍ രാജിവെച്ചു

സ്ഥാപനത്തിലെ മറ്റ് അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സഹകരണമില്ലായ്മയാണ് രാജിക്ക് കാരണം

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കോളജ് പ്രിന്‍സിപ്പളായ ഡോ. മനാബി ബന്തോപാധ്യായ് ഒന്നരവര്‍ഷത്തെ സര്‍വീസിനു ശേഷം രാജിവെച്ചു. സ്ഥാപനത്തിലെ മറ്റ് അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സഹകരണമില്ലായ്മയാണ് രാജിക്ക് കാരണം എന്ന് അവര്‍ വ്യക്തമാക്കി. ജോയിന്‍ ചെയ്തത് മുതല്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള സഹകരണവും കിട്ടിയിട്ടില്ലെന്നും വിവേചനം കാണിക്കുന്നവരോട് കടുത്ത അമര്‍ഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ഡിസംബര്‍ 27ന് രാജിക്കത്ത് കിട്ടുകയും അത് സംസ്ഥാന ഉപരിതല വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് സമര്‍പ്പിക്കുകയും ചെയ്തതായി നദിയ ജില്ലാ മജിസ്ട്രേറ്റ് സുമിത് ഗുപ്ത പറഞ്ഞു. സംഭവമറിഞ്ഞെത്തിയ ഡിപിഐ നേതൃത്വത്തിലുള്ള നാലംഗ സംഘം അധ്യാപകരോടും പ്രിന്‍സിപ്പാളിനോടും ചര്‍ച്ച നടത്തി. സോമന്ത് എന്നു പേരുണ്ടായിരുന്ന ഡോക്ടര്‍ ബന്തോപാധ്യായ 2003-04 കാലയളവില്‍ ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായത്. 'ഓബ് മനാബ്' എന്ന രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മാഗസിനും ഇവരാണ് പുറത്തിറക്കിയത്.

Next Story