മന്‍മോഹന്‍ വൈദ്യയുടെ സംവരണ വിരുദ്ധ പരാമര്‍ശം: ന്യായീകരണവുമായി ആര്‍എസ്എസ്
മന്‍മോഹന്‍ വൈദ്യയുടെ സംവരണ വിരുദ്ധ പരാമര്‍ശം: ന്യായീകരണവുമായി ആര്‍എസ്എസ്
സംവരണത്തില്‍ ആര്‍എസ്എസിന് ഇരട്ടത്താപ്പെന്ന് മായാവതി
മന്‍മോഹന്‍ വൈദ്യയുടെ സംവരണ വിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് ആര്‍എസ്എസ്. മതന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണത്തിനെതിരെ മാത്രമാണ് വൈദ്യ സംസാരിച്ചത്. മറ്റ് സംവരണങ്ങള്‍ നിലനിര്‍ത്തണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രയാ ഹൊസബല്ല പറഞ്ഞു. വൈദ്യയുടെ പ്രസ്താവനയോടെ സംവരണ വിഷയത്തിലെ ആര്‍എസ്എസിന്‍റെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി.
ജെയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ സംസാരിക്കവേ കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് താത്വിക ആചാര്യന്‍ മന്‍മോഹന്‍ വൈദ്യ സംവരണം സമൂഹത്തില്‍ അസമത്വം വര്‍ദ്ധിപ്പിക്കുന്നുവെന്നും, ഉടന്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞത്.
പ്രസ്താവന വിവാദമായതോടെ ന്യായീകരണവുമായി ആര്‍എസ്എസിന്‍റെ ഉത്തര്‍പ്രദേശ് ചുമതലയുള്ള ദേശീയ സെക്രട്ടറി ദത്താത്രയ രംഗത്തെത്തി. മത ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണത്തിനെതിരെ മാത്രമാണ് വൈദ്യ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മന്മോഹന് വൈദ്യയുടെ പ്രസ്താവനയെ അപലപിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. വൈദ്യയുടെ പ്രസ്താവന വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതിന് ആര്‍എസ്എസ് ബോധപൂര്‍വ്വം ചെയ്തതാണെന്ന വിലയിരുത്തലുകളും ശക്തമാണ്.
Adjust Story Font
16