Quantcast

കൊളീജിയത്തില്‍ പങ്കെടുക്കില്ലെന്ന് ചെലമേശ്വര്‍

MediaOne Logo

Damodaran

  • Published:

    23 May 2018 7:42 AM GMT

കൊളീജിയത്തില്‍ പങ്കെടുക്കില്ലെന്ന് ചെലമേശ്വര്‍
X

കൊളീജിയത്തില്‍ പങ്കെടുക്കില്ലെന്ന് ചെലമേശ്വര്‍

ഇക്കാര്യം കാണിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനു കത്തയച്ചു. കഴിഞ്ഞ ദിവസം നടന്ന കൊളീജിയം യോഗത്തില്‍ നിന്ന് ചെലമേശ്വര്‍ വിട്ടു നില്‍ക്കുകയും.....

ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വര്‍. ഇക്കാര്യം കാണിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനു കത്തയച്ചു. കഴിഞ്ഞ ദിവസം നടന്ന കൊളീജിയം യോഗത്തില്‍ നിന്ന് ചെലമേശ്വര്‍ വിട്ടു നില്‍ക്കുകയും ചെയ്തു. കൊളീജിയം സംവിധാനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ച ഭരണഘടനാ ബഞ്ചില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഒരേ ഒരു ജഡ്ജിയാണ് ജസ്റ്റിസ് ചെലമേശ്വര്‍.

സുപ്രീം കോടതി ജഡ്ജിമാരില്‍ സീനിയോറിറ്റി പ്രകാരം അഞ്ചാമത്തെ ആളാണ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍. വിരമിക്കാന്‍ രണ്ട് വര്‍ഷത്തോളം സമയം ബാക്കിയിരിക്കെയാണ് കൊളീജിയം യോഗങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതമല്ലെന്നറിയിച്ച് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂറിന് കത്തയച്ചത്. കത്തിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. പാര്‍ലമെന്റ് പാസ്സാക്കിയ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയന്‍റ്മെന്റ് കമ്മീഷന്‍ നിയമം അസാധുവാക്കി കൊളീജിയം സന്പ്രദായം തുടരാന്‍ 2015 ഒക്ടോബര്‍ 16ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനിച്ചിരുന്നു. ബെഞ്ചില്‍ അംഗമായിരുന്ന ചെലമേശ്വര്‍ അന്ന് ഇതിന് വിരുദ്ധമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കരട് നടപടിക്രമ രേഖ കൊളീജിയത്തിന്റെ പരിണനയിലിരിക്കെയാണ് കൊളീജിയത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ള ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

TAGS :

Next Story