പഞ്ച്കുലയില്‍ മാത്രം നിയോഗിച്ചത് ആറ് സൈനിക വ്യൂഹങ്ങളെ
പഞ്ച്കുലയില്‍ മാത്രം നിയോഗിച്ചത് ആറ് സൈനിക വ്യൂഹങ്ങളെ
. വിധി പുറത്ത് വന്നതോടെ ആള്‍ക്കൂട്ടം അക്രമാസക്തരായി. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രക്കാന്‍ സൈന്യം രംഗത്ത് വരികയും ചെയ്തു
ലൈംഗിക പീഡനക്കേസില്‍ രാം റഹീം സിങ് കുറ്റക്കാരനാണെന്ന കോടതി വിധിക്ക് ശേഷം പുറപ്പെട്ട അക്രം നിയന്ത്രിക്കാന്‍ ആറ് സൈനിക വ്യൂഹങ്ങളെയാണ് പഞ്ച്കുലയില്‍ മാത്രം നിയോഗിച്ചത്. ഹരിയാനയിലെയും,പഞ്ചാബിലെയും വിവിധ ഭാഗങ്ങളിലും സായുധ സേനയെ വിന്യസിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. അതിനിടെ അക്രമത്തെ സംബന്ധിച്ച് വിവരങ്ങള്‍ നാളെ പതിനൊന്ന് മണിക്കകം അറിയിക്കാന്‍ ഛണ്ഡീഗഡ് ഹൈക്കോടതി ഉത്തരവിട്ടു.
പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിക്കുന്നതിന് മുന്പ് തന്നെ പഞ്ച്കുളയും സമീപ പ്രദേശവും കനത്ത സുരക്ഷ വലയത്തിലായിരുന്നു. മൂന്‍കരുതലെന്ന നിലയില്‍ സൈന്യത്തെ ഒരുക്കി നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി പരിസരങ്ങളിലേക്ക് റാം റഹീം സിങ്ങിന്റെ അനുയായികളുടെ ഒഴുക്ക് തടയാന്‍ ഈ സന്നാഹങ്ങള്‍ക്കൊന്നും ആയില്ല. വിധി പുറത്ത് വന്നതോടെ ആള്‍ക്കൂട്ടം അക്രമാസക്തരായി. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രക്കാന്‍ സൈന്യം രംഗത്ത് വരികയും ചെയ്തു. ആറ് വ്യൂഹങ്ങളിലായി 600 സൈനികരെയാണ് പഞ്ച്കുളയില്‍ മാത്രം വിന്യസിച്ചത്.
ഹരിയാന,പഞ്ചാബ് സംസ്ഥാനങ്ങളിലെ മറ്റിടങ്ങളിലും സായുധസേനയെയും, കലാപങ്ങള്‍ തടയാന്‍ പ്രത്യേക പരിശീലനം നേടിയ സായുധ പൊലീസിനെയും രംഗത്തിറക്കി. സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പഞ്ചാബ് ഹരിയാന മുഖ്യമന്ത്രിമാരുമായി വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ആഭ്യന്തര മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധരിപ്പിച്ചു. സാഹചര്യങ്ങള്‍ നരീക്ഷിച്ച് വരികയാണെന്നും, അടിയന്തരമായ എല്ലാ സഹായവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളറിയിച്ചു.
ഡല്‍ഹി,രാജസ്ഥാന്‍,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സമാധാനാഹ്വനവമായി മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്, ജഗദീഷ് സിങ് ഖട്ടാര്‍,അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ രംഗത്ത് വന്നു.
Adjust Story Font
16