Quantcast

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനെ പിന്താങ്ങി ഓം പ്രകാശ് റാവത്ത്

MediaOne Logo

Muhsina

  • Published:

    23 May 2018 4:06 AM GMT

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനെ പിന്താങ്ങി ഓം പ്രകാശ് റാവത്ത്
X

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനെ പിന്താങ്ങി ഓം പ്രകാശ് റാവത്ത്

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനെ പിന്താങ്ങി നിയുക്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി..

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനെ പിന്താങ്ങി നിയുക്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് തെരഞ്ഞെടുപ്പുകളെ സുതാര്യമാക്കാന്‍ സഹായിക്കും. നിലവിലെ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും ഓം പ്രകാശ് റാവത്ത് അഭിപ്രായപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നാളെ ചുമതലയേല്‍ക്കാനിരിക്കെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഓം പ്രകാശ് റാവത്ത് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനെ പിന്തുണച്ച് സംസാരിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ വോട്ട് ചെയ്യാനായി ബൂത്തിലെത്തുമ്പോള്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കാനാകും. ഇത് തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ സഹായകമാകുമെന്നും ഓം പ്രകാശ് റാവത്ത് അഭിപ്രായപ്പെട്ടു. ഇതിനായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ല. മറ്റൊരു യന്ത്രവുമായോ ഇന്റെര്‍നെറ്റ് സേവനവുമായോ ബന്ധിപ്പിനാകാത്തതാകണം വോട്ടിങ് യന്ത്രങ്ങളെന്നും ഓം പ്രകാശ് റാവത്ത് പറഞ്ഞു.‍

ആധാര്‍ കേസ് സുപ്രീംകോടതി പരിഗണയിലിരിക്കെയാണ് ഓം പ്രകാശ് റാവത്തിന്റെ പ്രതികരണം. പ്രവാസികള്‍ക്ക് വസിക്കുന്നിടത്ത് വോട്ട് ചെയ്യാനുള്ള സൌകര്യെമൊരുക്കുന്നത് പരിഗണനയിലാണെന്നും ഓം പ്രകാശ് റാവത്ത് പറഞ്ഞു. മുഖ്യ തെരഞ്െടുപ്പ് കമ്മീഷ്ണര്‍ എന്ന നിലയില്‍ സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ നടപ്പാക്കുന്നതിനാണ് മുന്‍ഗണനയെന്നും ഓം പ്രകാശ് റാവത്ത് പ്രതികരിച്ചു.

TAGS :

Next Story