നീറ്റിന്റെ രണ്ടാംഘട്ടം ജൂലൈയില്‍ തന്നെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
നീറ്റിന്റെ രണ്ടാംഘട്ടം ജൂലൈയില്‍ തന്നെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിട്ടില്ലെന്നും ജെപി നദ്ദ
അഖിലേന്ത്യ മെഡിക്കല്‍ പൊതു പ്രവേശനപരീക്ഷയായ നീറ്റിന്റെ രണ്ടാം ഘട്ടം ജൂലൈയില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. നീറ്റ് നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനെന്‍സ് കൊണ്ടുവന്നുവെന്നും ഇതിന് അംഗീകരം നല്‍കിയെന്നും വാര്‍ത്തപ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജെ പി നദ്ദയുടെ പ്രതികരണം.
നീറ്റ് പരീക്ഷയുടെ ആദ്യ ഘട്ടം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്തഘട്ടം ജൂലൈ-24 ന് തന്നെ നടക്കുമെന്നാണ് കേന്ദ്ര ആരേഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് അംഗീകാരമൊന്നും നല്‍കിയില്ലെന്നും അടുത്ത വര്‍ഷം മുതല്‍ നീറ്റ് നിര്‍ബന്ധമാക്കുകയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീറ്റ് ഈ വര്‍ഷം നടപ്പിലാക്കുന്നത് തടയാന്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും നിരവധി തവണ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീറ്റ് ഈ വര്‍ഷം മുതല്‍ തന്നെ നടപ്പിലാക്കണമെന്ന ശക്തമായ നിലപാട് ആവര്‍ത്തിക്കുകയാണ് കോടതി ചെയ്തത്. കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഉത്തരവ് മറികടക്കാന്‍ കേന്ദ്ര മന്ത്രിസഭ യോഗം വിളിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗവും സര്‍വ്വകക്ഷിയോഗവും വിളിക്കുകയും ചെയ്തു. ഈ യോഗങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചിറക്കിയ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിട്ടില്ലെന്നാണ് ജെ പി നദ്ദ അറിയിച്ചത്.
Adjust Story Font
16