ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറെന്ന് ഡല്‍ഹി ഹൈക്കോടതി
ലഫ്റ്റനന്‍റ് ഗവര്‍ണരുടെ അധികാരത്തെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ഹൈക്കോടതിയുടേത് ചരിത്രപരമായ വിധിയാണെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജുങ് പറഞ്ഞു
ഡല്‍ഹി സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആണെന്ന് ഡല്‍ഹി ഹൈക്കോടതി. ലഫ്റ്റനന്‍റ് ഗവര്‍ണരുടെ അധികാരത്തെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ഹൈക്കോടതിയുടേത് ചരിത്രപരമായ വിധിയാണെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജുങ് പറഞ്ഞു
സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രധാനമായ തീരുമാനങ്ങളില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇടപെട്ടതോടെയാണ് കേന്ദ്രസര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കം ആരംഭിച്ചത്. ഡല്‍ഹി പോലീസ്, ഉദ്യോഗസ്ഥ നിയമനം, ഭൂമി ഇടപാടുകള്‍ എന്നിവയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ തീരുമാനം ലഫ്റ്റനന്‍റ് ഗവര്‍ണര്‍ റദ്ദാക്കിയതോടെയാണ് ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ചത്.
ഹരജി തള്ളിയ കോടതി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതിയില്ലാതെ മന്ത്രിസഭക്ക് തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്നും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നില്ലെന്നും വ്യക്തമാക്കി. കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. കോടതി വിധി ആരുടേയും വിജയമല്ലെന്നും ഭരണഘടന നടപ്പിലാകുകയാണ് ചെയ്തതെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ്ജുങ് പറഞ്ഞു.
വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. ഡല്‍ഹി പൂര്‍ണ സംസ്ഥാനപരിധിയില്‍ വരാത്തതിനാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലാണെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
Adjust Story Font
16