Quantcast

ഉറി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടും: മോദി

MediaOne Logo

Sithara

  • Published:

    24 May 2018 12:37 AM GMT

ഉറി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടും: മോദി
X

ഉറി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടും: മോദി

സൈന്യം സംസാരിക്കുന്നവരല്ല, പ്രവര്‍ത്തിക്കുന്നവരാണെന്നും മന്‍ കി ബാത്ത് പ്രഭാഷണത്തില്‍ നരേന്ദ്രമോദി പറഞ്ഞു

ഉറി ആക്രമണത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നും സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യം സംസാരിക്കുന്നവരല്ല, പ്രവര്‍ത്തിക്കുന്നവരാണെന്നും ആകാശവാണിയിലൂടെ നടത്തിയ മന്‍ കി ബാത്ത് പ്രഭാഷണത്തില്‍ നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കളെ കശ്മീരി ജനത തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ നയതന്ത്ര സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി സൈനിക നടപടി സംബന്ധിച്ച് സൂചന നല്‍കുന്ന പരാമര്‍ശങ്ങളാണ് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. രാഷ്ട്രീയ നേതൃത്വം കാര്യങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ സൈന്യം അങ്ങനെയല്ലെന്നും പ്രവര്‍ത്തനത്തിലൂടെ ധീരത കാണിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജീവിതം സാധാരണ നിലയിലാവണമെന്നാണ് കശ്മീരി ജനത ആഗ്രഹിക്കുന്നത്. സമാധാനവും ഐക്യവും സഹവര്‍ത്തിത്വവുമാണ് പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗമെന്നും കശ്മീരി ജനതയുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ജനരോഷം മനസ്സിലാക്കുന്നുവെന്നും അതിനെ ക്രിയാത്മകമായ വഴിയിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. 1965ലെ യുദ്ധകാലത്ത് ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം ജനങ്ങള്‍ക്ക് നല്‍കിയ ലാലാബഹദൂര്‍ ശാസ്ത്രിയുടെ മാതൃക മുന്നിലുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

TAGS :

Next Story