ഇന്ത്യന്‍ എവിഡന്‍സ് ആക്ട് വേദങ്ങളുടെയും ഉപനിഷത്തുകളുടെയും അടിസ്ഥാനത്തില്‍ പരിഷ്കരിക്കണമെന്ന് ലോ കമ്മീഷന്‍ അംഗം
ഇന്ത്യന്‍ എവിഡന്‍സ് ആക്ട് വേദങ്ങളുടെയും ഉപനിഷത്തുകളുടെയും അടിസ്ഥാനത്തില്‍ പരിഷ്കരിക്കണമെന്ന് ലോ കമ്മീഷന്‍ അംഗം
പുരാതന ഹിന്ദു മത ഗ്രന്ഥങ്ങളില്‍ തെളിവ് ശേഖരണത്തെ സംബന്ധിച്ച ശ്ലോകങ്ങള്‍ ഉണ്ട്. ജഡ്ജിമാര്‍ തെളിവുകളെ ഈ ശ്ലോകങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍
ഇന്ത്യന്‍ എവിഡന്‍സ് ആക്ട് വേദങ്ങളുടെയും ഉപനിഷത്തുകളുടെയും അടിസ്ഥാനത്തില്‍ പരിഷ്കരിക്കണമെന്ന് ലോ കമ്മീഷന്‍ അംഗം. ലോകമ്മീഷനില്‍ താല്‍ക്കാലിക അംഗമായി അടുത്തിടെ നിയോഗിക്കപ്പെട്ട ഗുജ്റാത്തില്‍ നിന്നുള്ള അഭിഭാഷകനായ അഭയ് ഭരദ്വാജാണ് ഇക്കാര്യം പറഞ്ഞത്. പുരാതന ഹിന്ദു മത ഗ്രന്ഥങ്ങളില്‍ തെളിവ് ശേഖരണത്തെ സംബന്ധിച്ച ശ്ലോകങ്ങള്‍ ഉണ്ട്. ജഡ്ജിമാര്‍ തെളിവുകളെ ഈ ശ്ലോകങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ വിചാരണക്കോടതി മുതല്‍ സുപ്രിം കോടതി വരെ വ്യത്യസ്ഥ വിധികള്‍ ഉണ്ടാകില്ല.ശ്ലോകങ്ങളെ നിലവിലുള്ള എവിഡന്‍സ് ആക്ടില്‍ ഉള്‍പ്പെടുത്തിയാല്‍ ജൂഡീഷ്യറിയില്‍ പോസീറ്റീവ് എനര്‍ജിയുണ്ടാക്കുമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. 2002ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്കായി വാദിച്ച വ്യക്തിയാണ് ഭരദ്വാജ്.
താന്‍ ഒരു ആര്‍എസ്എസ് സ്വയംസേവകനാണെന്ന് സമ്മതിച്ച ഭരദ്വാജ് ഇന്ത്യ ശരിക്കും ഭൂരിപക്ഷ സമുദായംഗങ്ങളുടെ രാഷ്ട്രമാണെന്നും തങ്ങളുടെ വിശ്വാസങ്ങളുടെ പേരിലുള്ള കടുംപിടുത്തം ഉപേക്ഷിക്കാനും മറ്റ് വിശ്വാസങ്ങളെ കൂടി സ്വീകരിക്കാനും ന്യൂനപക്ഷങ്ങള്‍ തയ്യാറാകാനുള്ള സമയമായെന്നും അഭിപ്രായപ്പെട്ടു.
Adjust Story Font
16