Quantcast

വീണ്ടും തിരിച്ചടി; പുതിയ 500 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചു

MediaOne Logo

Alwyn

  • Published:

    24 May 2018 2:57 AM GMT

വീണ്ടും തിരിച്ചടി; പുതിയ 500 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചു
X

വീണ്ടും തിരിച്ചടി; പുതിയ 500 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചു

പിന്‍വലിച്ച പഴയ 500 രൂപ നോട്ടിന് പകരമായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടും പഴി കേള്‍ക്കുകയാണ്.

പിന്‍വലിച്ച പഴയ 500 രൂപ നോട്ടിന് പകരമായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടും പഴി കേള്‍ക്കുകയാണ്. രണ്ട് തരം പുതിയ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് ആക്ഷേപം. നിറത്തിലും ആകാരത്തിലും വ്യത്യസ്തമായ രണ്ട് തരം നോട്ടുകളാണ് നിലവിലുള്ളത്. ആക്ഷേപം രൂക്ഷമായതോടെ ധൃതി പിടിച്ച് നോട്ടുകള്‍ അച്ചടിക്കേണ്ടി വന്നതിനാലാണ് ഇത്തരമൊരു പിശക് സംഭവിച്ചതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമ്മതിക്കുകയും ചെയ്തു.

ഇതിനിടെയാണ് പുതിയ 500 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നോട്ട് അച്ചടി കേന്ദ്രങ്ങളായ നാസിക്കിലെയും ദേവാസിലേയും പ്രിന്റിങ് പ്രസുകളിലെ അച്ചടിയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. പൂര്‍ണതോതില്‍ അച്ചടി നടന്നാല്‍ പോലും ആവശ്യത്തിനുള്ള നോട്ടുകള്‍ രാജ്യത്തെ വിവിധ ബാങ്കുകളിലെത്തിക്കാന്‍ കുറഞ്ഞത് 6 മാസമെങ്കിലും വേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നോട്ട് അച്ചടി നിര്‍ത്തിവെച്ചിരിക്കുന്നത്. നാസിക്കിലെയും ദേവാസിലെയും പ്രസുകളിലെ മിഷീനുകളുടെ അപാകതയാണ് അച്ചടി പിശകിന് കാരണം. അതുകൊണ്ട് തന്നെ മൈസൂരുവിലെ പ്രസിലേക്ക് 500 രൂപ നോട്ടിന്റെ അച്ചടി മാറ്റുമെന്നാണ് ആര്‍ബിഐ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കേന്ദ്ര ധനകാര്യ മന്ത്രാലയവും ഇതിനുള്ള നിര്‍ദേശം നല്‍കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

കള്ളപ്പണവും വ്യാജനോട്ടുകളും തടയനാനാണ് 500, 1000 രൂപ നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ചതെന്ന് പ്രധാനമന്ത്രി മോദി തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഒരേ വിലയുള്ള രണ്ട് തരം നോട്ടുകള്‍ രംഗത്തെത്തുന്നത് വ്യാജ കറന്‍സി റാക്കറ്റിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി ലഭിച്ച ഏറ്റവും നല്ല പാരിതോഷികമായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രത്തിലുള്ള നിഴല്‍, ദേശീയ ചിഹ്നം പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്ഥലം, നിറം, ബോര്‍ഡറിന്റെ ആകൃതി എന്നിവയിലാണ് പ്രകടമായ വ്യത്യാസം ദൃശ്യമായിട്ടുള്ളത്.

TAGS :

Next Story