തലസ്ഥാന നഗരിയില്‍ മൂത്രപ്പുര കണ്ടെത്താന്‍ ഇനി ഗൂഗ്ള്‍ സഹായകമാകും
തലസ്ഥാന നഗരിയില്‍ മൂത്രപ്പുര കണ്ടെത്താന്‍ ഇനി ഗൂഗ്ള്‍ സഹായകമാകും
ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണിലും(ഐഒഎസ്, ആന്‍ഡ്രോയ്ഡ്) ഡെസ്ക്ടോപ്പിലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഈ സംവിധാനം ലഭ്യമാണ്.
തലസ്ഥാന നഗരിയില്‍ മൂത്രപ്പുര കണ്ടെത്താന്‍ ഇനി ഗൂഗ്ള്‍ സഹായകമാകും. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഗൂഗ്ള്‍ മാപ്പില്‍ 'പബ്ലിക് ടോയിലറ്റ്' എന്ന് ടൈപ്പ് ചെയ്താല്‍ ഗാസിയാബാദ്, ഗുരുഗ്രാമം, നോയിഡ, ഫരീദാബാദ്, ഭോപ്പാല്‍ എന്നീ സ്ഥലങ്ങളടക്കം തലസ്ഥാനത്തെയും മധ്യപ്രദേശിലെയും സിറ്റി കേന്ദ്രീകരിച്ചുള്ള 5162 പൊതു കക്കൂസുകളുടെ സ്ഥാനം കണ്ടെത്താനാകും. ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണിലും(ഐഒഎസ്, ആന്‍ഡ്രോയ്ഡ്) ഡെസ്ക്ടോപ്പിലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഈ സംവിധാനം ലഭ്യമാണ്.
'സ്വച്ഛ് ഭാരത് പബ്ലിക് ടോയിലറ്റ്' എന്നാണ് ഗൂഗ്ള്‍ മാപ്പില്‍ കക്കൂസുകളുടെ നേരെ എഴുതിയിരിക്കുന്നത്. ഈ സംവിധാനം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്‍റ് ഇപ്പോള്‍. ഉദ്യോഗസ്ഥര്‍ തരുന്ന വിവരങ്ങള്‍ വെച്ച് ഈ സംവിധാനം വിപുലീകരിക്കുന്നുണ്ട്, കൂടാതെ ഉപയോഗിക്കുന്നവര്‍ക്ക് അവയുടെ ശുചിത്വത്തെ കുറിച്ച് പറയാനുള്ള അവസരവും ഇതില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഗൂഗ്ള്‍ ഇന്ത്യയുടെ പ്രതിനിധിയായ ഗൌരവ് ഭാസ്കര്‍ പറഞ്ഞു.
10 പേരില്‍ ഒരാള്‍ പൊതുസ്ഥലത്ത് വിസര്‍ജിക്കുന്നുണ്ടെന്നാണ് യൂണിസെഫിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 1.2 ലക്ഷം കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 70ശതമാനവും കക്കൂസില്ലാത്തതിനാല്‍ പൊതുസ്ഥലങ്ങളില്‍ വിസര്‍ജിക്കാന്‍ നിര്‍ബന്ധിതരാവുന്നെന്നും യൂണിസെഫ് പറയുന്നു. ഇന്ത്യന്‍ ഗ്രാമവികസന മന്ത്രാലയവുമായി ചേര്‍ന്ന് ഈ മാസം 22നാണ് ഗൂഗ്ള്‍ പൊതു കക്കൂസുകള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയത്.
മോദി സര്‍ക്കാറിന്‍റെ ആദ്യ സ്വാതന്ത്ര്യ ദിന പ്രഖ്യാപനത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തത് ഗ്രാമപ്രദേശങ്ങളില്‍ പൊതുകക്കൂസുകള്‍ നിര്‍മിക്കാനായിരുന്നു.പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനത്തെ തടയാനായുള്ള സ്വച്ഛ് ഭാരത് കാമ്പയിന്‍റെ ഭാഗമായായിരുന്നു ഈ പദ്ധതി. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനത്തിന് പോവുന്ന സ്ത്രീകള്‍ ലൈംഗികപീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നുണ്ടെന്നും അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷ കൂടി ഉറപ്പു വരുത്തുകയാണെന്ന് മിഷിഗന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.
Adjust Story Font
16