ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം; മൂന്ന് ദിവസത്തിനിടെ 61 കുട്ടികള്‍ മരിച്ചു
ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം; മൂന്ന് ദിവസത്തിനിടെ 61 കുട്ടികള്‍ മരിച്ചു
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം.
ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും കുട്ടികളുടെ കൂട്ടമരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് 61 കുട്ടികളാണ്. ഇവരില്‍ 11 പേര്‍ ജപ്പാന്‍ ജ്വരം ബാധിച്ചാണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ മരിച്ച 61ല്‍ 11 കുട്ടികള്‍ മാത്രമാണ് ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ചത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ന്യൂമോണിയയും മറ്റ് അസുഖങ്ങളും ബാധിച്ചാണ് ശേഷിക്കുന്ന കുട്ടികള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം മരിച്ചത് 42 കുട്ടികളാണ്.
പലപ്പോഴും അസുഖം ഗുരുതരമായശേഷം മാത്രം ചികിത്സക്കായി കുട്ടികളെ ആശുപത്രിയിലെത്തിക്കുന്നതാണ് മരണനിരക്ക് കൂട്ടുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ദിനംപ്രതി ചികിത്സ തേടി ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം 300നും 350നും ഇടയിലാണ്. ഇവര്‍ക്ക് വേണ്ട ചികിത്സാസൌകര്യം ആശുപത്രിയിലില്ല. ഈ വര്‍ഷം ഇതുവരെ 175 കുട്ടികളാണ് ജപ്പാന്‍ ജ്വരം ബാധിച്ച് ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത്.
Adjust Story Font
16