Quantcast

എന്‍റെ മകനെ പൈലറ്റാക്കിയത് രാഹുല്‍, നന്ദി; നിര്‍ഭയയുടെ മാതാവ്

MediaOne Logo

admin

  • Published:

    24 May 2018 8:31 AM GMT

എന്‍റെ മകനെ പൈലറ്റാക്കിയത് രാഹുല്‍, നന്ദി; നിര്‍ഭയയുടെ മാതാവ്
X

എന്‍റെ മകനെ പൈലറ്റാക്കിയത് രാഹുല്‍, നന്ദി; നിര്‍ഭയയുടെ മാതാവ്

പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുക മാത്രമല്ല, മറിച്ച് നിരന്തരം സമ്പര്‍ക്കം നടത്തി മകനെ അവന്‍റെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ രാഹുല്‍ വഹിച്ച പന്ത് ചെറുതല്ലെന്നും.....

തന്‍റെ മകനെ പൈലറ്റാക്കിയത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നും ഇതിന് ഒരു പാട് നന്ദിയുണ്ടെന്നും ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് കൊലപ്പെട്ട നിര്‍ഭയയുടെ മാതാവ് ആഷാ ദേവി. മകന്‍ പൈലറ്റാകാന്‍ രാഹുല്‍ ഗാന്ധി മാത്രമാണ് കാരണമെന്നും പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുക മാത്രമല്ല, മറിച്ച് നിരന്തരം സമ്പര്‍ക്കം നടത്തി മകനെ അവന്‍റെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ രാഹുല്‍ വഹിച്ച പന്ത് ചെറുതല്ലെന്നും മെയില്‍ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

നിര്‍ഭയ ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്ന സഹോദരന്‍ റായ്‍ബലേറിയിലെ ഇന്ദിര ഗാന്ധി ഉറാന്‍ അക്കാഡമിയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നിര്‍ഭയയുടെ സഹോദരങ്ങളില്‍ ജേഷ്ഠന് ആവശ്യമായ കൌണ്‍സിലിങ് നല്‍കി കുടുംബത്തിന് താങ്ങാകുന്ന തരത്തില്‍ വളര്‍ത്തിയത് രാഹുലിന്‍റെ നിരന്തര ഇടപെടലാണ്. വായു സേനയില്‍ ചേരാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കിയപ്പോഴാണ് സ്കൂള്‍ പഠന ശേഷം പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചത്. പ്രിയങ്ക ഗാന്ധിയും തങ്ങളെ വിളിച്ച് സംസാരിക്കുണ്ടെന്നും ആഷാ ദേവി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story